പക്ഷെ അപ്രതീക്ഷിതമായി ജോ അയാളുടെ കൈകൾ തട്ടി മാറ്റി
കണ്ണിലേക്കടിച്ചു പ്രകാശം കാരണം ജോ കണ്ണുകൾ കൈ കൊണ്ട് മറച്ചു തല ചെരിച്ചിരുന്നു
“””ഹാ.. എന്താ വിഷ്ണുച്ചേട്ടാ ഇത്… കണ്ണടിച്ചു പോകുവല്ലോ…”””
കണ്ണിലേക്കടിച്ച പ്രകാശം ഓർത്തു ജോ പറഞ്ഞു
പക്ഷെ ജോ കണ്ടത് അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന വിഷ്ണുവിനെ ആണ്
അയാൾ നിന്ന അതേ നിൽപ്പ് തന്നെ തുടർന്നു
മനസ്സിലൂടെ ഒരായിരം ചോദ്യങ്ങൾ മിന്നി മറഞ്ഞു
“”””ജോ….?
അയാൾ ഒരു മിനിഷത്തെ പകപ്പ് മാറ്റി വെച്ചുകൊണ്ട് വിളിച്ചു
പക്ഷെ പൂർണ്ണമായും ശബ്ദം വെളിയിൽ വന്നില്ല
“””എന്താ…?
ജോ തലയുയർത്തി അയാളെ നോക്കി
അയാളുടെ കണ്ണുകളിൽ ഒരുപാട് ഭാവങ്ങൾ ഓടി മറയുന്നതായി ജോയ്ക്ക് തോന്നി
ഒരുനിമിഷം കൊണ്ട് തന്നെ കയ്യിലെ പെട്ടിയൊക്കെ താഴെ ഇട്ടു അയാൾ റൂമിൽ നിന്നിറങ്ങി ഓടി
അശോകനെയും സുമിത്രയെയും വിളിച്ചു കൊണ്ട് ഓടി മറയുന്ന വിഷ്ണുവിനെ ജോ നോക്കി ഇരുന്നു
അവൻ ഒരു നിമിഷം തന്റെ കയ്യും കാലും ദേഹവുമെല്ലാം പരിശോദിച്ചു
പിന്നെ പതിയെ കട്ടിലിൽ നിന്ന് എണീറ്റു
രണ്ടടി തലങ്ങും വിലങ്ങും നടന്നു നോക്കി
കാലുകൾക്കൊക്കെ വേദന അനുഭവപ്പെട്ടെങ്കിലും കൊറച്ചു നേരത്തിനു ശേഷം അവ മാറി
അവൻ തന്റെ റൂം നോക്കി
കട്ടിലും കസേരയും താഴെ പൊട്ടി വീണു കിടക്കുന്ന ഒരു തുരുമ്പ് പിടിച്ച ചങ്ങലയും അല്ലാതെ അവിടെ മറ്റൊന്നും തന്നെ അവിടെ ഒണ്ടായിരുന്നില്ല