അവൻ അവനെ കുറിച്ചാലോചിച്ചു
കണ്ണുകൾ അടച്ചു കൊറേ നേരം കട്ടിലിൽ ഇരുന്നു
എന്തൊക്കെയോ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു
പക്ഷെ ഒന്നും തന്നെ വക്തമായിരുന്നില്ല
ആകെ ഒരു മങ്ങൽ മാത്രം
പക്ഷെ തന്റെ ഇന്നലെ വരെ ഉള്ള അവസ്ഥ അവന് ഓർമ വന്നു
താനൊരു മാനസികവിഭ്രാന്തി ഉള്ള ഒരാൾ ആയിരുന്നെന്ന് അവന് മനസിലായി
തറയിൽ കിടന്ന ചങ്ങല അവൻ എടുത്തു
അതിലേക്കവൻ നോക്കി ഇരുന്നു
എന്തെന്ന് അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു
ഇടതുകൈയിൽ പിടിച്ച ചങ്ങല വിറക്കാൻ തുടങ്ങി
ചങ്ങലകളുടെ അഴികൾക്ക് ഭാരം കൂടി വരുന്നതായി അവന് തോന്നി
അവന്റെ കയ്യിൽ നിന്നും താനേ ചങ്ങല നിലത്തു വീണു
എങ്കിലും അവന്റെ ഇടതു കയ്യുടെ വിറയൽ മാറിയില്ല
ആ കൈക്ക് മുകളിലെ ഞരമ്പുകൾ കടും നീല നിറത്തിൽ തെളിഞ്ഞു നിൽക്കാൻ തുടങ്ങി
കൈകൾക്ക് അസ്സഹനീയമായ വേദന അനുഭവപ്പെട്ടു
അവൻ തന്റെ രണ്ടു കൈകളും ഉയർത്തി നോക്കി
പക്ഷെ ഇടതു കയ്യിൽ മാത്രമേ അത് കാണാൻ കഴിഞ്ഞുള്ളു
പതിയെ വേദന അവന്റെ കൈകളിൽ നിന്ന് മുകളിലേക്ക് കയറിവരാൻ തുടങ്ങി
ഹൃദയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും അവൻ നിലത്തു വീണു
കൈകൾ കൊണ്ട് നെഞ്ചിന്റെ ഭാഗം പൊത്തി പിടിച്ചുകൊണ്ടു ജോ നിലത്തു കിടന്നുരുണ്ടു
കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് അവൻ വേദന സഹിച്ചു പിടിക്കാൻ ശ്രമിച്ചു
പതിയെ അവന്റെ ശരീരം തളരുന്നതായി അവന് തോന്നി
കണ്ണുകൾ അടഞ്ഞു തുടങ്ങി