പക്ഷെ കാഴ്ച പൂർണ്ണമായും മറഞ്ഞില്ല
ആ കിടപ്പിൽ തന്നെ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി
ആരൊക്കെയോ അവനെ വിളിക്കുന്നത് പോലെ
കൂടെ കൊറേ നിലവിളികൾ… മന്ത്രങ്ങൾ…. കണ്ണുകൾക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ചുവന്ന ദീപം
അവയുടെ തീക്ഷ്‌ഷ്ണമായ പ്രകാശത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞു
എങ്കിലും അവൻ വീണ്ടും കണ്ണു തുറക്കാൻ ശ്രമിച്ചു
വെട്ടി തിളങ്ങുന്ന ഒരു വാളുമായി ഒരു ജീവി അവന്റെ നേരെ പാഞടുത്തു
ഇത്തവണ അവൻ തന്നെ കണ്ണുകൾ ഇറുക്കി അടച്ചു
“””ജോ….!!!
വീണ്ടുമൊരു സ്ത്രീശബ്ദം അവന്റെ ചെവികളിൽ അലയടിച്ചു
“””ജോ.. കണ്ണ് തുറക്ക്…!!!
വീണ്ടും അതേ ശബ്ദം…കേട്ട് പരിചിതമായ ആ ശബ്ദം കേട്ടവൻ കണ്ണു തുറന്നു…
അവന് അവനെ തന്നെ വിശ്വസിക്കാൻ ആയില്ല… ഉയരം കൂടി കാട് മൂടിയ ഒരു മലമുകളിൽ ആയിരുന്നു അപ്പോൾ അവൻ
പെട്ടെന്ന് തന്നെ ചാടി എണീറ്റ അവൻ ചുറ്റിനും നോക്കി
ഇരുവശവും കുത്തനയുള്ള പാറകെട്ടുകൾക്ക് മുകളിൽ ആയിരുന്നു അവൻ
വീണ്ടും തന്റെ പേര് ആരോ വിളിക്കുന്നതായി കേട്ടു
മുൻപിലുള്ള പാറകെട്ടുകൾക്ക് മുൻപിൽ നിന്ന് അവനെ മാടി വിളിക്കുന്ന അഞ്ജനയെ
…..അവന്റെ അമ്മയെ
തന്റെ അമ്മയെ ജീവനോടെ ഒരിക്കൽ കൂടെ കണ്ട അവൻ ഞെട്ടി പോയിരുന്നു
പക്ഷെ ചുറ്റിനും ഉള്ള അന്തരീക്ഷത്തിന്റെ സ്വഭാവം മാറി
ആകെ ഇരുട്ടു പടർന്നു
ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി
ശക്തിയായി കാറ്റടിക്കാൻ തുടങ്ങി