എങ്ങുനിന്നോ പൊടിയും കരിയിലകളും കാറ്റിൽ പാറി വീഴാൻ തുടങ്ങി
താൻ ആ കാറ്റിൽ പറന്നു പോകുമെന്ന് ജോയ്ക്ക് തോന്നി
അവൻ പിടിച്ചു നിൽക്കാനായി എന്തെങ്കിലും കിട്ടുമോന്നു ചുറ്റിനും നോക്കി
പെട്ടെന്ന് ആയിരുന്നു അവന് അവന്റെ അമ്മയുടെ കാര്യം ഓർമ്മ വന്നത്
മുൻപ് അഞ്ജലി നിന്നിടത്തേക്ക് അവൻ നോക്കി
പക്ഷെ അവിടെ സംഭവിക്കുന്നത് കണ്ടവന്റെ സകല നിയന്ത്രണങ്ങളും നക്ഷ്ടമായി
രണ്ടു കറുത്ത രൂപങ്ങൾ ചേർന്ന് അഞ്ജലിയെ തുറന്നിട്ട ഒരു ഗുഹയിലേക്ക് വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു
അവൻ തന്റെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിച്ചു നോക്കി
അവർക്ക് മനുഷ്യരൂപം ആയിരുന്നില്ല
അവരുടെ കാലുകൾ തറയിൽ മുട്ടുന്നുണ്ടായിരുന്നില്ല
ആ കറുത്ത രൂപങ്ങൾക്ക് ചുറ്റും നൂലു പോലെ കറുത്ത പുക കൊണ്ട് മൂടിയിരുന്നു
മുഖം വക്തമായി കാണുന്നില്ല പക്ഷെ കത്തി ജ്വലിച്ചു നിൽക്കുന്ന രണ്ടു ചുവന്ന കണ്ണുകൾ മാത്രം കണ്ടു
ആ കണ്ണുകൾ ആർത്തിയോടെ അഞ്ജലിയെ നോക്കി
അത് കണ്ട ജോ തനിക്കെതിരെ വീശുന്ന കാറ്റിനെയും പൊടിപടലങ്ങളെയും വക വക്കാതെ അവർക്ക് നേരെ ഓടിയടുത്തു
അവൻ എങ്ങുനിന്നോ കിട്ടിയ ബലത്തിൽ അവർക്ക് നേരെ ചാടി
പക്ഷെ അവനു മുന്നേ അവർ അപ്രതീക്ഷിതമായി
ചാടിയ അവൻ നേരെ വീണത് ആ പാറകെട്ടുകൾക്ക് ഇടയിലുള്ള ഒരു കുഴിയിലേക്ക് ആയിരുന്നു
തട്ടി തടഞ്ഞവൻ അതിനകത്തു വീണു
കൊറച്ചു നേരത്തിനു ശേഷം അവൻ കണ്ണുതുറന്നു നോക്കാൻ ശ്രമിച്ചു…