Forgiven 6
Author : Villi Bheeman | Previous Part
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം.♥️
Forgiven 6
മേഘ 💔
അലന്റെയും കിർത്ഥനയുടെയും സ്വഭാവം എത്ര മുന്നിൽ കണ്ടിട്ടും മേഘകും മനസ്സിലായില്ല.
കിർത്തന തന്നെയാണ് പറഞ്ഞത് അലനുമായി അവൾ തെറ്റിയെന്നു. പക്ഷേ ഇന്ന് സംഭവിച്ചതോ. അലൻ അങ്ങോട്ട് അപരിചിതമായി വന്നതല്ല..
ഇപ്പോൾ തന്നിക്കുള്ള ഒരേയൊരു ഫ്രണ്ട് കിർത്തനയാണ്. കസിൻസും കൂടെ പഠിച്ചവരും എന്റെ കല്യാണം മുടങ്ങിയപ്പോൾ തന്നെ ഒരു ഗ്യാപ് ഇട്ടിയിരുന്നു. എത്ര പറഞ്ഞാലും തീരാത്ത കടപ്പാടുള്ള നിഷയെ താൻ തന്നെ വെറുപ്പിച്ചു..
എന്റെ ഗോപുസ് എന്നെ വിട്ടിട്ടു പോകുകയും ചെയ്തു.
കിർത്തനയുടെ വീട്ടിൽ നിന്നും തിരിച്ചുയെത്തി മേഘ ആലോചനയിൽ ആയിരുന്നു.ഇനി ആരെ വിളിക്കും തന്റെ മനസ് തുറന്നു സംസാരിക്കാൻ ഒരാളില്ല..
അപ്പോളാണ് ലത മേഘയുടെ റൂമിലേക്ക് കയറിവന്നതും…പുറത്തേക്കു പോയ വേഷത്തിൽ തന്നെ ബെഡിൽ കിടക്കുയായിരുന്ന മേഘയുടെ അരികിൽ ലത വന്നുയിരുന്നു..
“എന്തു പറ്റി എന്റെ പൊന്നിന് “.മേഘയുടെ തലമുടിയിൽ വിരലോടിച്ചു നെറ്റിൽ കൈ വെച്ചു ലത ചോദിച്ചു…
മേഘ ഒന്നും മിണ്ടിയില്ല.സത്യത്തിൽ ലത റൂമിൽ കയറി വന്നതും അവളുടെ അരുകിൽ വന്നുയിരുന്നതും അറിഞ്ഞിട്ടും അമ്മയുടെ മുഖത്തെക്കും നോക്കാൻ മേഘകും കഴിഞ്ഞില്ല..
കട്ടിലിൽ കിടന്ന മേഘയെ ലത എഴുന്നേപ്പിച്ചു..
ഒന്നും ബലം പിടിച്ചുയെങ്കിലും തന്റെ അമ്മയുടെ കൈയുടെ ശക്തിയിൽ മേഘ അനുസരണയുള്ള കുട്ടിയെ പോലെ എഴുന്നേറ്റു..