എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

ശേഷം,

“”…എടീ പാണ്ടി കഴുവർടെമോളേ…
എന്നാ മറ്റേടത്തെ പരിപാടിയാടീ കാണിയ്ക്കുന്നേ..?? ഒന്നങ്ങട് തന്നാലുണ്ടല്ലും… വൃത്തികെട്ടവള്..!!”””_ എന്നങ്ങട് ശബ്ദമമർത്തി
ചീറിക്കൊണ്ട് കയ്യോങ്ങിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ വിറച്ചുകൊണ്ടവൾ കരണംപൊത്തി…

“”…നീ ആളത്ര വെടിപ്പല്ലാന്നൊക്കെ അറിയായ്രുന്നൂ… എങ്കിലുമിത്രേം ഊളയാന്ന് കരുതീല… കഷ്ടം.! കണ്ടോന്റെ ബെഡ്റൂമില്
ഒളിഞ്ഞുനോക്കുന്നോടീ നാറീ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയുടെമുഖം വല്ലാണ്ടായി…

“”…എടാ കാര്യമറിയാതെ അനാവശ്യമ്പറയല്ലേ..!!”””_ ഉടനെ അവളൊന്നു ചെറുക്കാൻ ശ്രെമിച്ചു…

“”…അനാവശ്യോ..?? അതുനിന്റാവശ്യമല്ലായ്രുന്നോടീ..!!”””_ ഞാനപ്പോഴും വിടാൻകൂട്ടാക്കാതെ നിന്നുതെറിച്ചു…

“”…പോടാ… ഞാനൊളിഞ്ഞു നോക്കിയൊന്നുമില്ല..!!”””

“”…ദേ മുഖത്തുനോക്കി
കള്ളമ്പറഞ്ഞാ മോന്തയടിച്ചു പൊട്ടിയ്ക്കും… ഒളിഞ്ഞുനോക്കുന്നത് കണ്ടോണ്ടുവന്നതാ ഞാൻ…
അവര്ടെ സീമ്പിടിയ്ക്കുവല്ലായ്രുന്നോടീ മറ്റവളേ നീയിവിടെ..?? അയ്യേ..!!”””_ ഞാൻ മുഖംചുളിച്ചു…

“”…എടാ പട്ടീ… വൃത്തികേട് പറഞ്ഞാലുണ്ടല്ലും… അവരകത്ത് നമ്മളെക്കുറിച്ചാ പറേണേ… അതെന്താന്നറിയാൻ നോക്കീതാ ഞാൻ… അല്ലാണ്ട് സീമ്പിടിച്ചതല്ല..!!”””_
റൂമിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും,

“”…ഉവ്വ.! വിശ്വസിച്ചു..!!”””_ ന്നു ഞാനൊന്നു പുച്ഛിച്ചു…

“”…സത്യാടാ… അവര്
നമ്മളെക്കുറിച്ചാ
പറഞ്ഞോണ്ടിരിയ്ക്കണേ..!!”””

“”…നമ്മളെക്കുറിച്ചോ..?? നമ്മളെക്കുറിച്ചതിനെന്താ പറയാനിരിയ്ക്കുന്നേ..??”””_ ഞാൻ തിരിച്ചുചോദിച്ചതും, വാ ന്നും പറഞ്ഞവൾ എന്നേംവലിച്ചവരുടെ റൂമിന്റെമുന്നിലേയ്ക്കു ചേർന്നു…

Leave a Reply

Your email address will not be published. Required fields are marked *