എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…അതുപിന്നിത്ര ചിന്തിയ്ക്കാനെന്തിരിയ്ക്കുന്നു, ചേച്ചിയെ ഹൈഡ്ചെയ്തേക്കുവാ..!!”””_ ഞാനുടനെ സംശയംതീർത്തു…

അതുകേട്ടതും സങ്കടമാണോ ദേഷ്യമാണോന്ന് വേർതിരിച്ചറിയാത്തൊരു സമ്മിശ്രഭാവവും അവരുടെ മുഖത്തു തെളിയുന്നുണ്ടായി…

“”…മ്മ്മ്.! എങ്കിലും ജോക്കുട്ടനെന്തിനാവും ചേച്ചിയെ ഹൈഡ്ചെയ്ത് സ്റ്റാറ്റസിട്ടിട്ടുണ്ടാവ്ക..??”””_ ചേച്ചിയെപാളിനോക്കിയിട്ട് മീനാക്ഷിയൊന്നെറിഞ്ഞു…

വിടോ ഞാൻ..??

“”…ആ..?? എനിയ്ക്കെങ്ങനറിയാം..?? എന്തേലുമൊക്കെ ഉടായിപ്പുകാണുംന്നേ… അല്ലാതാരും സ്റ്റാറ്റസൊന്നും ഹൈഡ്ചെയ്യൂല… ഒന്നൂല്ലേലും സ്റ്റാറ്റസാക്കീത് ഒരു ഹാപ്പിബെഡ്ഡേയല്ലേ, അല്ലാണ്ട് മഹിഷ്മതികോട്ടയിലെ യുദ്ധതന്ത്രമൊന്നുമല്ലല്ലോ..!!”””_ ഞാനും തിരിച്ചുതൊടുത്തു…

അതു മീനാക്ഷിയ്ക്കു നന്നായങ്ങു സുഖിയ്ക്കുവേം ചെയ്തു…

“”…മ്മ്മ്.! അതുംശെരിയാ… ആഹ്.! അതുപോട്ടേ, അതൊക്കെയവന്റെ പേർസണൽകാര്യങ്ങൾ… എന്നാലും ആരാ ചേച്ചീയിവള്..??”””_ ചിരിയടക്കിക്കൊണ്ട് കലിച്ചുനിന്ന ചേച്ചിയുടെ മുഖത്തുനോക്കിയവൾ ചോദിച്ചതും,

“”…അത് കടേലെ സ്റ്റാഫാ..!!”””_ന്ന് കുറച്ചുഘനത്തിൽത്തന്നെ മറുപടിയിട്ടു…

അതിന്,

“”…ആര്..?? വർഷയോ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും പെമ്പറന്നോത്തീടെമുഖം ചുവന്നു;

“”…അവളെ നിനക്കെങ്ങനറിയാം..??”””

“”…ഞാൻ ഗണിച്ച് കണ്ടുപിടിച്ചു, അതാണല്ലോ ഇവടെ വന്നതുമുതൽക്കേ എന്റെപണി… എന്റെ പൊന്നുചേച്ചീ, ജോക്കുട്ടൻ പറഞ്ഞല്ലാതെ ഞാനിതൊക്കെങ്ങനാ അറിയുന്നേ..??”””

Leave a Reply

Your email address will not be published. Required fields are marked *