എന്തായാലും ഞാനുദ്ദേശിച്ചതാവൂല…
“”…നീയൊന്നുപോയേ… നിനക്കങ്ങനെന്തേലും
പറഞ്ഞാമതി… ആൾക്കാരോട് മറുപടിപറയേണ്ടത് ഞാനാ… അതുകൊണ്ടൊന്നും പറയാനില്ലേൽ ഞാൻപോകുവാ..!!”””_ ന്നും പറഞ്ഞവൻ തിരിഞ്ഞതും,
“”…ഇന്ന് പോകുന്നില്ലാന്നാ പറഞ്ഞത്..!!”””_ എന്നൊരു ഡയലോഗ് പിന്നിൽനിന്നുംവന്നു…
“”…ഇങ്ങനിട്ട് ലാഗാക്കാതെ പറയാനുള്ളത് ഇവർക്കങ്ങട് പറഞ്ഞൂടേ..?? നിന്നുനിന്ന് കാല്കഴയ്ക്കുന്നു..!!”””_ മീനാക്ഷി എന്നെ ചുരണ്ടി…
“”…നീയെന്നാ അവിടെന്നൊരു കസേരയെടുത്തിട്ടുവാ… കൂട്ടത്തിൽ ചിപ്സോ കപ്പലണ്ടിയോ കൂടെടുത്തോ… അടിയുംകാണാം കൊറിയ്ക്കുവേംചെയ്യാം… എന്താ..??”””_ അവളെനോക്കി കണ്ണുതുറിപ്പിച്ചതും ഊക്കിയതാന്നു മനസ്സിലായ മീനാക്ഷി ചുണ്ടിനുള്ളിലിട്ട് എന്തൊക്കെയോ പിറുപിറുത്തു…
എങ്കിലും ഞാനതു കാര്യമാക്കീല…
അല്ലേൽപിന്നെ അവിടെ നടക്കാൻപോണേലും വൻഅടി ഇവടെനടക്കും…
പിന്നെ അവരുവന്ന് പിടിച്ചുമാറ്റുവേംകൂടി ചെയ്താൽ ഇതീപ്പരം നാണക്കേട് വേറുണ്ടോ..??
ശേഷം, വീണ്ടുമവരെ നോക്കുമ്പോൾ ജോക്കുട്ടൻ ചേച്ചിയ്ക്കടുത്തേയ്ക്ക് ചെല്ലുന്നതാണ് കാണുന്നത്…
എന്നിട്ട്;
“”…പറ… എന്താന്റെ ചേച്ചിക്കുട്ടീടെ പ്രശ്നം..?? കേൾക്കട്ടേ..!!”””_ ന്നുംപറഞ്ഞ് അവനവരോട് ചേർന്നു…
ഉടനെ ഞാനും മീനാക്ഷിയും പരസ്പരമൊന്നു നോക്കി;
…ചേച്ചിക്കുട്ടിയോ..?? അടിപൊളി.! വന്നുവന്ന് കാര്യങ്കാണാനായിവൻ പെണ്ണുമ്പിള്ളേനെവരെ ചേച്ചീന്നു വിളിയ്ക്കുവാവോ..?? നാണങ്കെട്ടവൻ.!
“”…പറ… ന്റെ ചേച്ചിക്കുട്ടിയെന്നോട് പിണങ്ങിനിൽക്കുവാണോന്ന്..??”””_ അവരുടെ തോളിൽകൈയിട്ടവൻ പഞ്ചാരയടിയ്ക്കാൻ നോക്കുമ്പോഴും ചേച്ചിയ്ക്കൊരു കുലുക്കവുമുണ്ടായില്ല…