“”…ആം.! അതുവിട്.! കഴിഞ്ഞതുകഴിഞ്ഞു… വാ
നമുക്കോയി അവരെനോക്കീട്ടുവരാം; ഇനി രണ്ടൂടെ തമ്മിത്തല്ലി ചത്തോന്നറിയണോലോ..!!”””_ അവളേംവിളിച്ച് അവരുടെ റൂമിനെലക്ഷ്യമാക്കി നടന്നു…
“”…എടാ… ഇനീപ്പൊ ആ ചേച്ചിയവനെ എന്തേലുമൊക്കെ ചെയ്തിട്ടുണ്ടാവോ ആവോ..??”””_ അവൾ പിറുപിറുത്തതും അതുകാണാനുള്ള എക്സൈറ്റ്മെന്റിൽ ഞാനങ്ങട് പായുവായ്രുന്നു…
എന്നാലാ റൂമിന്റെഡോറ് മെല്ലെയൊന്നു തുറന്നകത്തേയ്ക്കു നോക്കീതും എന്റെ കണ്ണുനിറഞ്ഞുപോയി…
കട്ടിലിലിരിയ്ക്കുന്ന ആരതിച്ചേച്ചിയുടെ മടിയിൽക്കിടന്നു കൊഞ്ചുന്ന ജോക്കുട്ടൻ…
അതുകണ്ടതും കിളിപോയ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾക്കു ശ്വാസമുണ്ടോന്നൊരു ഡൌട്ട്…
കണ്ണുചിമ്മിക്കൊണ്ട് ഇവിടെന്താ സംഭവിച്ചേന്നഭാവത്തിൽ അവളെന്നെനോക്കുമ്പോൾ ചേച്ചിയുടെസ്വരമുയർന്നു;
“”…പിന്നെ സങ്കടംവരൂലേ..??
ഒന്നാമതേ എനിയ്ക്കാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂട… അതിന്റെകൂട്ടത്തിൽ അവളുടെ ഫോട്ടോവെച്ച് സ്റ്റാറ്റസിട്ടിട്ട് എന്നെ ഹൈഡ്ചെയ്താൽ എങ്ങനാ സഹിയ്ക്ക..?? പിള്ളേരെന്നെ ആ സ്റ്റാറ്റസ്കാണിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി..!!”””
“”…ഓഹോ.! അപ്പൊ അവറ്റോളാണല്ലേ ഇതിന്റെപിന്നിൽ… ഞാനുമാലോയ്ച്ചു… ഹൈഡ്ചെയ്ത സ്റ്റാറ്റസ് നീയെങ്ങനെ കണ്ടൂന്ന്..!!”””_
അവനൊരു കള്ളച്ചിരിയോടെ പറഞ്ഞതും,
“”…ഓ.! അപ്പൊ ഞാനറിഞ്ഞതാ നിന്റെവിഷയം… അല്ലാതെ എന്നെ പറ്റിയ്ക്കാന്നോക്കീതല്ല..!!”””_ ചേച്ചിപിന്നേം മുഖം വീർപ്പിച്ചപ്പോൾ ആ ഡയലോഗിന് മടിയിൽക്കിടന്നവൻ ചേച്ചിയുടെ കവിളേലൊന്നു പിച്ചി;