ശേഷം,
“”…എടാ… ഞാനൊന്നു താഴെപ്പോയി വേറെന്തെങ്കിലും പ്ലാനും കണ്ടുപിടിച്ച് കുറച്ചുകഴിഞ്ഞുവരാം..!!”””_ എന്നുപറഞ്ഞു തിരിഞ്ഞതും,
“”…ഡോറ തുടങ്ങാനായ്ക്കാണും..!!”””_ ന്നൊന്നു കിലുത്തി ഞാൻ…
അതിനു മറുപടിപറയാതെ പമ്മിപ്പമ്മിയിറങ്ങുമ്പോൾ,
“”…അവരെ തമ്മിൽത്തെറ്റിയ്ക്കാൻ വല്ലവഴീമുണ്ടോന്ന് നിന്റെയാ കുറുനരീടോടൊന്നു ചോദിച്ചേക്ക്..!!”””_ എന്നുംകൂടി തറപ്പിച്ചശേഷം ഞാൻ കവിഴ്ന്നുകിടന്നു…
എപ്പോഴോ ഉറങ്ങിപ്പോയ എന്നെ വിളിച്ചുണർത്തിയത് മീനാക്ഷിയായിരുന്നു;
“”…സിത്തൂ… എഴീയ്ക്കെടാ… മുറ്റത്ത്… മുറ്റത്തൊരു പെണ്ണ് വന്നുനിൽക്കുന്നു… നീ… നീ പറഞ്ഞപോലെ കയ്യേല് രണ്ടുമൂന്നു ബാഗുമുണ്ടെടാ..!!”””
“”…ഏഹ്..??”””_ പെട്ടെന്നൊരു ഞെട്ടലോടെ ചാടിയെഴുന്നേറ്റ ഞാൻ കട്ടിലിനുപുറത്തായിനിന്ന മീനാക്ഷിയെ ഉഴിഞ്ഞുനോക്കുമ്പോൾ അവൾതുടർന്നു;
“”…ആടാ… രണ്ടുമൂന്നു ബാഗൊക്കെയായാ നിയ്ക്കുന്നേ… നീപറഞ്ഞതുപോലെ നടന്നാൽ ഇന്നേകദേശം എല്ലാത്തിനുമൊരു തീരുമാനമാവും..!!”””_ ഓടിവന്ന കിതപ്പൊതുക്കാനായി പണിപ്പെട്ടവൾ പറഞ്ഞുനിർത്തി…
“”…അതേ… ഇനിവല്ല സെയ്ൽസ്ഗേളുമാണോ വന്നുനിയ്ക്കുന്നേ..?? എന്നാനിന്റെ കണ്ണടിച്ചുഞാൻ പൊട്ടിയ്ക്കും കോപ്പേ..!!”””_ എഴുന്നേറ്റിരുന്നു കണ്ണുതിരുമ്മിക്കൊണ്ടങ്ങനെ പറഞ്ഞതും,
“”…പിന്നേ… സെയ്ൽസ്ഗേൾസുമാരൊക്കെ എടാ ജോക്കുട്ടാന്നുംവിളിച്ച് അലറിക്കൊണ്ടല്ലേ വരുന്നേ… ഇതതൊന്നുമല്ല… ഏതവളോ രണ്ടുംകൽപ്പിച്ചിട്ടുള്ള വരവാ… മിക്കവാറുമിന്നിവടെ പൊറുതീംതുടങ്ങും..!!”””_
ചൊടിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുടയ്ക്കുന്നതിനിടയിൽ മീനാക്ഷിയുറപ്പിച്ചു…