എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…എന്നാ ഇന്നാടീ കോപ്പേ പിടിച്ചോ..!!”””_ ന്നുംപറഞ്ഞ്
കയ്യുംവീശി അവൾക്കരികിലേയ്ക്കു പാഞ്ഞതും മീനാക്ഷിയും
ചേച്ചിയുംകൂടി എന്നെ തടയാനായി ശ്രെമിച്ചു…

എന്നാലപ്പോഴും അവളൊരു കുലുക്കവുമില്ലാതെ വെല്ലുവിളിതുടർന്നിരുന്നു;

“”…ഷോയിറക്കാതെ ആദ്യംപറഞ്ഞപോലെ ചെയ്യടാ… എന്നാ വിശ്വസിയ്ക്കാം നീയാണാന്ന്..!!”””_ എന്നുകൂടിയവൾ പുലമ്പിയതും പിടിവിട്ടഞാൻ മീനാക്ഷിയേയും തള്ളിമാറ്റി അവൾക്കിട്ടൊന്നോങ്ങിയതാ…

പക്ഷേ അടി വീഴുമ്മുന്നേ ചേച്ചിയെന്റെ കുറുകേ ചാടിക്കയറുവായ്രുന്നു;

“”…സിദ്ധൂ… ഒന്നുനിർത്തെടാ… ഇതെന്റെ അനിയത്തിയാ; അച്ചു… ഇവൾക്കോ ബോധമില്ല, നീകൂടി അങ്ങനാവാതെ..!!”””_ എന്നുകൂടി പറഞ്ഞതും ഞാനൊന്നു പതറിപ്പോയി;

…അനിയത്തിയോ…?? കോപ്പ്.!

…എന്തൊക്കെ സ്വപ്‌നങ്ങളായ്രുന്നൂ പട്ടി മുള്ളിത്തെറിപ്പിച്ചതുപോലെ പലദിക്കിലായ്പ്പോയത്.!

“”…എന്താടാ നിർത്തിക്കളഞ്ഞത്..?? തല്ലണ്ടേ നിനക്ക്..?? വാടാ..!!”””_ അവളപ്പോഴും ഭാവംവിടാതെ ചീറിയപ്പോൾ,

“”…അച്ചൂ… നീയൊന്നു മിണ്ടാതെ പോണുണ്ടോ..?? അല്ലേലെന്റേന്ന് മേടിയ്ക്കൂട്ടോ നീ… പോ..!!”””_ എന്നുംപറഞ്ഞ് അവളെ പിടിച്ചുതള്ളുകയായ്രുന്നൂ ചേച്ചി…

ആസമയംതന്നെ മീനാക്ഷിയെന്നേയും പിടിച്ചുവലിച്ചുകൊണ്ടു റൂമിലേയ്ക്കുംനടന്നു…

“”…വിഡ്രീ… എന്നെയാരും പിടിയ്ക്കുവൊന്നുമ്മേണ്ട..!!”””_ റൂമിലെത്തിയപാടെ മീനാക്ഷിയുടെ കയ്യുംതട്ടിത്തെറിപ്പിച്ച് ഞാനങ്ങട്ചീറി…

ഉടനെ എന്നേയുംവിട്ട് കട്ടിലിലേയ്ക്കിരുന്ന അവളോടായി;

Leave a Reply

Your email address will not be published. Required fields are marked *