അതിന്, ഈ തൊലിയനെന്തിനാ എന്നെ വിളിയ്ക്കുന്നേന്നും പിറുപിറുത്തുകൊണ്ട് ഫോൺചെവിയോടു ചേർത്തതും അവന്റൊറ്റച്ചോദ്യം;
“”…ഡാ… സിദ്ധൂ… അവിടാരേലും വന്നിട്ടുണ്ടോടാ..??”””_ ന്ന്…
“”…ഇല്ലാ… എന്തേയ്
വരണോരുന്നോ..?? എന്നാ ആൾടെപേരുപറ, പോയി വിളിച്ചിട്ടുവരാം..!!”””
“”…ഇവനെയൊക്കെ…
എടാകോപ്പേ അതല്ല….
അവിടെയുണ്ടായ്രുന്നതല്ലാതെ വേറെ പുതിയതായ്ട്ടാരെങ്കിലും വന്നോന്ന്..??”””
“”…ആം.! ഏതോഒരു വാകീറിപ്പെണ്ണ് വന്നുകേറീട്ടുണ്ട്..!!”””
“”…ആര്..?? അച്ചുവാണോ..??”””
“”…ആന്ന് തോന്നുന്നു; എനിയ്ക്കെങ്ങുമറിയൂല…
എന്തായാലും വന്നൊടനേ അങ്കംവെട്ടായ്രുന്നു..!!”””_ ഉള്ളത് ഞാനങ്ങുപറഞ്ഞു…
“”…ആണോ..?? എന്നിട്ടെന്നെക്കുറിച്ച് വല്ലതുമ്പറഞ്ഞോ..??”””
“”…ആം..!!”””
“”…എന്താപറഞ്ഞേ..??”””
“”…കണ്ണിക്കണ്ടാൽ തട്ടിക്കളയോന്ന്..!!”””
“”…അടിപൊളി.! അപ്പൊ ഇന്നു ശിവരാത്രി..!!”””_ അവൻ മുറുമുറുത്തു…
അതിന്,
“”…മ്മ്മ്..?? പ്രശ്നമെന്താ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,
“”…ഏയ്.! അതൊന്നൂല്ല…
ഇടയ്ക്കൊരു പോസ്റ്റ്കൊടുത്തതാ… അതിന്റെ കലിപ്പാ..!!”””_ അവന്റെമറുപടി…
ശേഷം,
“”…നീയതങ്ങനേലുമൊന്ന് കോമ്പ്രമൈസാക്കി തരണം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും എനിയ്ക്കങ്ങോട്ട് ചിരിയാണുവന്നത്…
“”…ആ ബെസ്റ്റ്.! കുറച്ചുമുന്നേ ഇവടെനടന്ന പുകിലൊന്നും താങ്കളറിഞ്ഞില്ലല്ലോ… ആകെമൊത്തത്തിൽ വാണമായ്ട്ടു നിൽക്കുവാ… അതിന്റെടേല് നിന്റെ ദൂതുമായ്ട്ട്പോകാൻ എനിയ്ക്കത്ര കഴയ്ക്കുന്നൊന്നുമില്ല… പോടാ..!!”””