അതോടെ ഞാനൊന്നു പരുങ്ങിയതും എല്ലാംകൂടി എന്നെവാരിക്കൊണ്ട് ചിരിയ്ക്കാനുംതുടങ്ങി…
“”…എടാ… അവരു കുറേനേരം നിന്നേം നോക്കിനിന്നായ്രുന്നു…. കാണാണ്ടായപ്പോ പോയതാ…
പശു പ്രസവിയ്ക്കാൻ നിൽക്കുവായ്രുന്നെന്നേ… അതാ തലേന്നു വരാഞ്ഞതും..!!”””_ എന്റെവായേല് മണ്ണുകേറീന്നുകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം ചേച്ചിപറഞ്ഞു…
അതിനൊന്നു മൂളിയഞാൻ അച്ചുവിനെനോക്കി;
“”…എന്നിട്ടന്ന് നീയും വന്നായ്രുന്നോ..??”””_
ചമ്മലുവിടാനായി ചിരിച്ചുമറിഞ്ഞോണ്ടിരുന്ന അച്ചുവിനോടായി ചോദ്യമിട്ടു…
“”…ഇല്ല..!!”””
“”…അടിപൊളി.! സ്വന്തംചേച്ചീടെ ഒരേയൊരുകുഞ്ഞിന്റെ ആദ്യത്തെപിറന്നാളിനു വരാത്ത നീയൊക്കെ എവടത്തെ ചെറിയമ്മയാടീ..??അയ്യേ..!!”””_ പിന്നെ എന്നെകളിയാക്കിയാൽ എനിയ്ക്കു ദേഷ്യംവരൂലേ..??
എന്നാലെന്റെയാ ഒറ്റച്ചോദ്യം അവിടെയുണ്ടായ്രുന്ന സകലകണ്ണുകളിലും ഭീതിയുളവാക്കി…
ഒരുമാതിരി ദയനീയഭാവത്തിൽ അച്ഛനുൾപ്പെടെ എല്ലാരുമെന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ,
“”…അല്ലേ..?? സത്യമല്ലേ..?? സ്വന്തംചേച്ചീടെകുഞ്ഞിന്റെ
പുറന്നാളിനേതേലും ചെറിയമ്മമാര് പങ്കെടുക്കാണ്ടിരിയ്ക്കോ..?? നീ പറ..!!”””_ എന്നായി അച്ചു…
…ഏഹ്..?? ഇതെന്താപ്പൊയിങ്ങനെ..??
ഞാൻചോദിച്ച ചോദ്യമെന്തിനാ തിരിച്ചുചോദിയ്ക്കുന്നേ..??
“”…എടാ… ഞാഞ്ചോദിച്ചതിന് മറുപടിപറേടാ..!!”””_ അവളു വീണ്ടും ആവർത്തിച്ചതും
ചേച്ചിയെന്നെനോക്കി മിണ്ടല്ലേന്നാംഗ്യംകാട്ടി…
പക്ഷേ ഞാനതൊന്നും കണക്കിലെടുത്തില്ല…
“”…മനുഷ്യന്മാരാണേ പങ്കെടുക്കാണ്ടിരിയ്ക്കൂലാ..!!”””