“”…അതിനാര് നിന്നൂന്നാ..??
എന്റെ കാലുപിടിച്ച് നിർത്തിച്ചതാ ആതള്ള… പിറ്റേന്ന് മോളുവരും, അവളുവന്നിട്ടു പോകാന്നുംപറഞ്ഞ്… എന്നിട്ടോ അവളോട്ടുവന്നുമില്ല ആ തള്ളയ്ക്കാണേൽ എന്റെകുറ്റം തീരുന്നുമില്ല… എന്നാലെന്നെ തിരിച്ചുവിടുവോ..?? അതുമില്ല… ആ വീട്ടിലെ പണിമുഴുവനെടുപ്പിച്ചു… പിറ്റേന്നുവരാമെന്നും പറഞ്ഞുപോന്ന ആ നാറിയാണേൽ വിളിച്ചാപ്പിന്നെ ഫോണുമെടുക്കുന്നില്ല… ഇവളുമെടുത്തില്ല… അവസാനം സഹികെട്ടപ്പോ മോളെവിളിച്ച് വേണേൽതള്ളേവന്നു നോക്കിക്കോളാനുംപറഞ്ഞിട്ട് ഞാനിങ്ങുപോന്നു… നോക്കിയ്ക്കോ, ഇതിനെല്ലാം ഞാൻ പകരംവീട്ടുന്നുണ്ട്..!!”””_ കയ്യുംകഴുകി അങ്ങോട്ടേയ്ക്കുവന്ന അച്ചുനിന്നു തുള്ളി…
എനിക്കാണെങ്കിൽ
അതുകണ്ട് ചിരിയാണുവന്നത്; ആ തള്ളേടെ കൂടെക്കൂടി അവനൂമ്പിച്ചു കൊടുത്തതാണെന്ന് ഉറപ്പല്ലേ…
എന്നാലെന്റെ കിണിയവളുതൂക്കി…
അതോടെ പെണ്ണിന്റെ മട്ടുംമാറി;
“”…നീ ചിരിച്ചോടാ ചിരിച്ചോ… നിനക്കൊക്കെ കുട്ടിക്കളി… ന്റെ തക്കുടൂന്റെ ബെർത്ത്ഡേയ്ക്കുപോലും എന്നെ വിട്ടില്ലാ പരട്ടതളള… ഞാൻപോകുമെന്നു പറഞ്ഞപ്പോപ്പപറയുവാ എനിയ്ക്കു വയ്യാത്തോണ്ടല്ലേ മോളേന്ന്… അവരടെയൊരു വയ്യായ്ക… ഇനിയെന്നങ്ങോട്ടു വിളിച്ചാൽ മൂക്കിടിച്ചുപരത്തൂന്നു പറഞ്ഞിട്ടൊണ്ട് ഞാൻ… പറഞ്ഞുവിടാൻ നോക്കുന്നോർക്കുമത് ബാധകവാ..!!”””_ അച്ചു ഭീക്ഷണിപോലതു പറഞ്ഞുനിർത്തുമ്പോഴും പേടിച്ചിട്ടാണോന്നറിയില്ല, ആരുമൊന്നും മിണ്ടിക്കണ്ടില്ല…
കുറെക്കഴിഞ്ഞ് എല്ലാരേമൊന്നു ചെറഞ്ഞുനോക്കിയിട്ട് റൂമിലേയ്ക്കുകേറിപ്പോയ അച്ചു കയ്യിലൊരുപെർഫ്യൂമും
മറുകയ്യിൽ ഡേറ്റ്സിന്റൊരു പാക്കുമായാണ് വന്നത്…