എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…അതും ഏൽക്കില്ലെന്നാണേൽ പിന്നെ വേറെവഴി നോക്കേണ്ടിവരും..!!”””

“”…മ്മ്മ്.! ആ ചെറുക്കനിച്ചിരിക്കൂടി മുറ്റുണ്ടായ്രുന്നേൽ അവനെചാക്കിട്ട് രഹസ്യംചൂണ്ടായ്രുന്നു… ഇതിപ്പോൾ അതിനും പറ്റത്തില്ലല്ലോ..!!”””

“”…ഏത് ചെക്കൻ..??”””

“”…അല്ല… തക്കുടുവേ..!!”””_
ഞാനൊന്നിളിച്ചു…

“”…എന്നാ നീയൊരു കാര്യഞ്ചെയ്… ഒരഞ്ചാറുകൊല്ലം ഇവടെനിയ്ക്ക്… അവൻമുറ്റി, അവന്റേന്ന് രഹസ്യോമറിഞ്ഞിട്ടെന്നെ വിളിച്ചാമതി… ജീവനുണ്ടേ ഞാൻവരാം..!!”””_ പറഞ്ഞയവൾ ബെഡ്ഡിൽനിന്നുമെഴീച്ച് തുണികളും കയ്യിലെടുത്ത് ചവിട്ടിത്തുള്ളി ബാത്റൂമിലേയ്ക്കു പോകുന്നതിനിടയിൽ,

“”…പൊട്ടത്തരവും നെഗറ്റീവുംമാത്രം പറയാനൊരു സൂപ്പർഹീറോയെ അവഞ്ചേസിന് വേണമായ്രുന്നേൽ പിടിച്ച് മാർവെലിന് കൊടുക്കായ്രുന്നൂ..!!”””_ ന്ന് സ്വയം പിറുപിറുക്കുന്നതും കേട്ടു…

“”…എടീ… നീയിതെവിടെ
പോകുവാ… പ്ളാൻ ചെയ്യണ്ടേ..??”””_ ഞാൻ പിന്നീന്നുവിളിച്ചു…

അതിനു മറുപടിയെന്നോണം തിരിഞ്ഞുനിന്ന് അവളെന്നെത്തൊഴുതു…

ശേഷം,

“”…അതേ… എന്തോചെയ്യണമെന്ന് ഞാൻ നോക്കിക്കോളാ… നിന്റെകൂടെ കൂടിയാലേ പണികൊടുക്കലുണ്ടാവില്ല, കിട്ടലേ ണ്ടാവൂ… ആദ്യം ഞാനൊന്നു കുളിയ്ക്കട്ടേ… തലതണുക്കുമ്പോൾ ചിലപ്പോൾ വേറെന്തെലും ഐഡിയകിട്ടിയാലോ..!!”””_ ന്നൊരു ഡയലോഗുമടിച്ച് അവൾ ബാത്റൂമിലേയ്ക്കു കേറി…

അതെനിയ്ക്കത്ര സുഖിച്ചില്ലേലും മനസ്സുമുഴുവൻ ചേച്ചിയ്ക്കിട്ടെങ്ങനെ പണിയുമെന്ന ചിന്തയായതിനാൽ ഞാനതു കാര്യമാക്കിയില്ല…

മീനാക്ഷി കുളിയ്ക്കാൻ കേറിക്കഴിഞ്ഞും
കുറേനേരം തിരിച്ചുംമറിച്ചുമൊക്കെ ഞാൻ ചിന്തിച്ചുനോക്കി…

Leave a Reply

Your email address will not be published. Required fields are marked *