എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ഒന്നുപോടാ… അല്ലാ, മീനൂനെത്രവയസ്സുണ്ടെടീ..??”””_ എന്നെപുച്ഛിച്ചശേഷം അച്ചു, മീനുവിനോടായി ചോദിച്ചു…

“”…ഇരുപത്തിയാറ്..!!”””_ ഒന്നു സംശയിച്ചിട്ടാണെങ്കിലും
അവളുടെ മറുപടിവന്നതും,

“”…അയ്യേ, അതാണോ
മുതുക്കി..?? ഇവടെച്ചിലര് പെൻഷൻപറ്റാറായിരിപ്പുണ്ട്…
അപ്പൊ അവരെയെന്താ വിളിയ്ക്ക..??”””_
ജോക്കുട്ടന്റെചോദ്യം…

അതിനെല്ലാംകൂടി ചേച്ചിയെ കളിയാക്കിച്ചിരിച്ചതും,

“”…ഞാമ്പോകുവാ..!!”””_
ന്നുംപറഞ്ഞ് ചേച്ചിയെഴുന്നേറ്റു…

ഉടനെ,

“”…ശെരിയാ…
ചേച്ചിയടുക്കളേലേയ്ക്കു പൊക്കോ… വയസ്സായവരൊക്കെ അവടെനിന്നാമതീന്നാ അമ്മപറഞ്ഞേ..!!”””_
എന്നുകൂടി ഞാൻ വെച്ചുകൊടുത്തു…

“”…പോടാപട്ടീ… വയസ്സായത് നിന്റെ പെമ്പറന്നോത്തിയ്ക്ക്..!!”””

“”…അതേ… അതാണല്ലോ ഞാനുമ്പറഞ്ഞേ..!!”””

“”…ശെരിയാലേ…
നമ്മളുരണ്ടുമൊരേ തൂവൽപ്പക്ഷികളാലേ… കിളവിമാരേംകെട്ടിയിങ്ങനെ നടക്കുവാ… നമുക്കിതിന്റേക്കവല്ല കാര്യോമുണ്ടായ്രുന്നോടാ..??”””_ എന്റെഡയലോഗിന് ഫുൾസപ്പോർട്ടുമായി ജോക്കുട്ടനുംനിന്നതും എനിയ്ക്കുപിന്നെ മറ്റെന്തേലുംവേണോ..??!!

“”…ഏറെക്കുറെ.! പിന്നെ നിനക്കാണേൽ ഒരുകാര്യത്തിൽ സമാധാനിയ്ക്കാം; ചേച്ചിയൊടുക്കത്തെ ലുക്കല്ലേ… എന്റെകാര്യമങ്ങനാണോ..?? എന്റടുക്കെ, നിനക്കിതിന്റേക്കെവല്ല കാര്യോമുണ്ടോന്നൊന്നും ആരുംചോദിയ്ക്കൂലാ… നെനക്കെന്തോത്തിന്റെ കഴപ്പായ്രുന്നെന്നേ നാട്ടുകാര്ചോദിയ്ക്കൂ…
ഇപ്പൊത്തന്നെ മഴയത്തിറങ്ങിയാൽ ഡൈയൊലിച്ചു പോകാണ്ടിരിയ്ക്കാൻ തലപ്പൊത്തിപ്പിടിയ്ക്കേണ്ട അവസ്ഥയാന്ന്..!!”””_ ഞാൻ നിന്നുതെറിച്ചതും ജോക്കുട്ടനുമച്ചുവുംകൂടി പൊട്ടിച്ചിരിയ്ക്കാനായി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *