പക്ഷേ, അത്രയുംനേരം ഞങ്ങൾപറയുന്നതിനത്ര വിലകൊടുക്കാതെ പാവയേംകളിപ്പിച്ചിരുന്ന
മീനാക്ഷിയ്ക്ക് ഞാനുവസാനംപറഞ്ഞതൊന്നു കൊണ്ടു…
അതവളുടെ മുഖത്തുനിന്നും വ്യക്തമായപ്പോഴേയ്ക്കും ചേച്ചിയിടപെടുകയായ്രുന്നൂ;
“”…സിദ്ധൂ… മതി… ഇനീമവളെ ചുമ്മാതിരുന്നു കളിയാക്കിയാലെന്റെ സ്വഭാവംമാറൂട്ടോ..!!”””
“”…ഈ അളിഞ്ഞസ്വഭാവം മാറുമെങ്കിൽ ഇനീമ്പറയാൻ ഞാൻതയ്യാറാ… എന്റെചേച്ചീ, കുഴീലോട്ടു കാലുംനീട്ടിയിരിയ്ക്കുന്ന പ്രായമാ ഈമുതുക്കിയ്ക്ക്..!!”””
“”…എന്നാ നീ നിന്റെയാ തട്ടപെണ്ണിനെ വിളിച്ചു കൂടെക്കിടത്തെടാ… അതാകുമ്പോ നിന്റെ മോളാകാനുള്ള പ്രായമല്ലേകാണൂ..!!”””_ അങ്ങനൊരു ഡയലോഗുമടിച്ച് എന്റെമുഖത്തേയ്ക്കു നോക്കുമ്പോൾ അവളിൽ ആളെയറിഞ്ഞു കളിയ്ക്കടാ നാറീന്നുള്ള ഭാവമില്ലായ്രുന്നോ..??
“”…തട്ടപ്പെണ്ണോ..?? അതാരാടീ..??”””_ എല്ലാംകേട്ടുനിന്ന അച്ചു ചേച്ചിയെനോക്കീതും കെട്ടിയുയർത്തിവെച്ചിരുന്ന എന്റെയിമേജുമുഴുവൻ തകർന്നടിയാൻപോണ
ദാരുന്നകാഴ്ച അകക്കണ്ണാൽ ഞാൻകാണുവായ്രുന്നു…
…ഇറങ്ങിയോടിയാലോ..??
ങ്ഹൂം.! വേണ്ട.! വഴിയറിഞ്ഞൂടാ.!
“”…അതുവേറാരുമല്ല… നമ്മുടെ സുമയ്യാത്താന്റെ ഇളയമോള്… അവളോടുനമ്മുടെ സിദ്ധൂനൊരുക്രഷ്..!!”””_ ചേച്ചി ഒരാക്കിച്ചിരിയോടെ മനസ്സുതുറന്നു…
എന്നാൽ ഗീവർഗ്ഗീസ്പുണ്യാളന്റെ മുന്നിൽ ശരണംവിളിച്ച് തേങ്ങയുടച്ചവന്റെ അവസ്ഥയായ്രുന്നൂ എനിയ്ക്ക്…
…ഓടിയടുക്കളേൽച്ചെന്ന് അവരുണ്ടാക്കുന്ന കറിയിൽ
കുറച്ചു മണ്ണുവാരിയിട്ടാലോ..??
പെട്ടെന്നുമരിച്ചുകിട്ടാൻ വേറൊരൈഡിയയും തോന്നുന്നില്ല…