“”…ആ പെണ്ണിനെയൊന്നും
ചെയ്യല്ലേടാ..!!”””_ ന്നും വിളിച്ചുകൊണ്ട് ചേച്ചിയടുത്തെത്തിയിരുന്നു…
പിന്നാലെ അച്ചുവും ജോക്കുട്ടനുമുണ്ട്…
എന്നാലവന്റെ മുഖത്തുകണ്ട ഊമ്പിയചിരിയിൽ സർവ്വതുംമറന്ന ഞാൻ, മീനാക്ഷിയുടെ കവിളിനിട്ടുതന്നെ കൊടുത്തു ഒരുകടി…
“”…ആഹ്.! കടിയ്ക്കാതെടാ പട്ടീ..!!”””_ അടിയിൽക്കിടന്നു
മീനാക്ഷികീറുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ അവളുടെപുറത്തൂന്ന് പിടിച്ചുമാറ്റുകയായ്രുന്നൂ…
“”…ആരതീ.! എന്താടീയവിടെ..?? ഞാനിപ്പോളങ്ങോട്ടുവന്നാൽ രണ്ടെണ്ണത്തിനുംകിട്ടും… പറഞ്ഞേക്കാം..!!”””_ ജോക്കുട്ടന്റമ്മ അടുക്കളയിൽനിന്നും വായിട്ടടിച്ചതും അവാർഡ്സിനിമേലെ ബാക്ക്ഗ്രൗണ്ട്മൂസിക്പോലായി ഞങ്ങളെല്ലാം…
“”…നീയിങ്ങടുവന്നേ,
ബാക്കിയടിനമുക്ക് പിന്നെക്കൂടാം… അല്ലേലാത്തള്ളവന്ന് ഞങ്ങളെ പൊതിയ്ക്കും..!!”””_ എന്നേംപിടിച്ചുകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കു നടക്കവേ ജോക്കുട്ടൻപറയുന്നുണ്ടായ്രുന്നു…
“”…അതെന്തിന്..??”””_ അഴിഞ്ഞുവീണ മുടിയൊക്കെ ഒതുക്കിക്കെട്ടിക്കൊണ്ട് കൂടെനടക്കവേ മീനാക്ഷിചോദിച്ചതും,
“”…അടി കൂടിയതിന്… ഇപ്പോത്തന്നിവര് രണ്ടുങ്കൂടി തല്ലുകൂടീതാന്നാ അമ്മവിചാരിച്ചേക്കുന്നെ… ഇനീംനീണ്ടാലിവിടെ യുദ്ധംനടന്നേനെ..!!”””_
അച്ചുവാണതിനു മറുപടിതന്നത്…
“”…അപ്പൊ നിങ്ങളും പരസ്പരമടിയാണോ..??”””_ ന്ന് ചേച്ചിയോടു ചോദിച്ചുകൊണ്ട് പിന്നാലേനടക്കുമ്പോഴും, മീനാക്ഷിയാപ്പറഞ്ഞതിന് അവളെ കൊല്ലാതെ വിടുകയായ്രുന്നൂന്ന് ഞാനോർത്തില്ല, പഴയസിദ്ധു ഇങ്ങനൊന്നുമായ്രുന്നില്ലെന്നും…