അവരുടെ അരയ്ക്ക് താഴെ കാലിന് പകരം മത്സ്യ രൂപമാണ് !.. ശല്‍ക്കങ്ങളും ചിറകുമുള്ള മത്സ്യത്തിന്റെ വാല്‍ ഭാഗരൂപം..
രണ്ടൂ മത്സ്യരൂപങ്ങളും പുളഞ്ഞ് ഒന്നായ് ചേര്‍ന്ന് ജലാശയത്തിലേയ്ക്ക് അലിഞ്ഞു ചേരുന്നു !
അത്ഭുതത്തോടെയും കൗതുകത്തോടെയും ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ട് വിക്രമേട്ടന്‍ ചോദിച്ചു ,
” എന്താ വല്ലഭു …നീ വായേം പൊളിച്ച് നില്‍ക്കണത് !.. എങ്ങനീണ്ട്.. ഇഷ്ടായോ ?”
” എന്തു രസാ കാണാന്‍.. വിക്രമേട്ടാ.. ഇതെങ്ങനെ ഇവിടെ വന്നു ? ”
” പണ്ട് ക്ഷേത്രവും കുളവും പണിത ശില്‍പ്പികള്‍ കൊണ്ടുവെച്ചതാവും !”
പിന്നെ വിക്രമേട്ടന്‍ ചിത്രത്തില്‍ തലോടി.
” ഇതാണ് മത്സ്യകന്യകയും മത്സ്യകുമാരനും..
അവര്‍ ജലക്രീഢയില്‍ മതിമറന്നിരിക്കയാണ്.
വല്ലഭൂന് വേണെങ്കി ഒന്ന് തൊട്ടു നോക്കീക്കോളൂ..”
ഞാന്‍ മെല്ലെ ചിത്രത്തില്‍ തൊട്ടു.. പിന്നെ തലോടി.. എന്റെ കൈ അരകെട്ടില്‍ സ്പര്‍ശിച്ചപ്പോള്‍ മത്സ്യകുമാരന്‍ ഒന്ന് അനങ്ങിയോ ?!..
എന്റെ ദേഹമാകെ ഒരു കുളിര് !.. കൈവിരല്‍ പൊള്ളുന്നതു പോലെ !
പെട്ടെന്ന് ഞാന്‍ കൈ പിന്‍വലിച്ച്
കുടഞ്ഞു !..
” എന്തു പറ്റി വല്ലഭു .എന്തെങ്കിലും കടിച്ചോ ?”
” ഹേയ്. ഇല്ല്യ..വിരല് പൊള്ളീന്ന് തോന്ന്ണു !”
” ഹ ഹ..അത് ശില വെയിലത്ത് ചൂടായിട്ടാവും.
വല്ലഭു വാ.. നമുക്ക് മുങ്ങി കുളിക്കാം..”’
വിക്രമേട്ടന്‍ കുളത്തിലേയ്ക്ക് ചാടി മുങ്ങി ഊളിയിടാന്‍ തുടങ്ങി ..
ഞാന്‍ തോര്‍ത്തുടുത്ത് കുളത്തിലേയ്ക്ക് ഇറങ്ങവേ വിക്രമേട്ടന്‍ ഊളിയിട്ട് വന്ന് എന്റെ മുന്നില്‍ പൊങ്ങിനിവര്‍ന്നു..!