ഞാന്‍ താടിയില്‍ കൈകൊണ്ട് പൊത്തിപിടിച്ചു.
താടിയില്‍നിന്നുള്ള രക്തസ്രാവം കൈതണ്ടയിലേയ്ക്ക് ഒലിച്ചിറങ്ങുന്നത് കണ്ട് കണ്ട് ഞാന്‍ പരിഭ്രാന്തിയോടെ കരഞ്ഞു..
അന്നേരം അമ്മൂമ്മ പറയാറുള്ള ആത്മാക്കളുടെ കഥകള്‍ മനസ്സിലേയ്ക്കോടിയെത്തി..!
ഭയചികിതനായി ഞാന്‍ ചുറ്റും നോക്കി..!
അപ്പോള്‍ ഞാനറിഞ്ഞു , രൂപമില്ലാത്ത ആരൊക്കെയോ എന്റെ ദേഹത്ത് മുട്ടിയുരുമ്മി കടന്നു പോകുന്നു..!
എനിക്ക് ചുറ്റും ആരോ അടക്കിയസ്വരത്തില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടു.!
എന്റെ അരികിലിരുന്ന് ആരോ തേങ്ങി കരയുന്നു..
പൊടുന്നനെ ഒരാള്‍ എന്റെ പിന്നിലൂടെ ഓടിയടുക്കുന്നു.. അയാളുടെ കിതപ്പും ശ്വാസ്വോച്ഛാസത്തിന്റെ സ്വരവും കേള്‍ക്കാം.!
എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു …. കൈകാലുകള്‍ കുഴഞ്ഞ് ശബ്ദം നഷ്ടപ്പെട്ട്
. തളര്‍ന്ന് കിടക്കവേ ഞാന്‍ കണ്ടു മുകളില്‍ കറുത്ത് കട്ടപിടിച്ച മേഘരൂപം..!
അതിന്റെ കണ്ണുകളില്‍ നിന്നും ഘോര ശബ്ദത്തോടെ തീ ചിതറുന്നു..!
വികൃതാകാരം പൂണ്ട് അത് അതിവേഗം എന്റെ നേരെ പാഞ്ഞടുക്കുന്നു..!..
ഭയന്നു വിറച്ച് ഞാന്‍ വിക്രമേട്ടനെ അള്ളിപ്പിടിച്ചു..
വിക്രമേട്ടന്‍ എന്നെ വാരിയെടുക്കുന്നതും ,
” വല്ലഭൂ.. ന്റെ വല്ലഭൂ ‘ എന്നുവിളിച്ച് കരയുന്നതും അര്‍ദ്ധബോധാവസ്ഥയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു..
… പിന്നെ കണ്ണു തുറക്കുമ്പോള്‍ ഞാന്‍ ആസ്പത്രി കിടക്കയിലായിരുന്നു..
താടിയില്‍ കടുത്ത വേദന തോന്നി ഞാന്‍ തൊട്ടു നോക്കി.. താടിയില്‍ മരുന്ന് വെച്ച് പഞ്ഞി ഒട്ടിച്ചിട്ടുണ്ട്.. കൈതണ്ടയില്‍ കുത്തികേറ്റിയ കുഴലിലൂടെ ഗ്ലൂക്കോസ് തുള്ളിയിട്ടിറങ്ങുന്നു..