ഡ്രസ്സ് ഇട്ടു വന്നു ഞാനും ചേച്ചിയുടെ ഒപ്പം കുഞ്ഞിനെ കളിപ്പിക്കാൻ നിന്നു. രമ്യ ചേച്ചി മിക്കപ്പോഴും ഞങ്ങളുടെ വീടിന്റെ അവിടെ വരും. അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞാൻ ചേച്ചിയുമായി സൗഹൃദത്തിൽ ആയി.. ചേച്ചി ഒരല്പം ഇരുണ്ട നിറമാണ്. കാണാൻ അത്ര സുന്ദരി അല്ല. പക്ഷെ തരക്കേടില്ലാ…
കുഞ്ഞിനെ കളിപ്പിക്കുന്നതിന് ഇടയിൽ അമ്മ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കഴിച്ചു കഴിഞ്ഞു പിന്നെയും മുറിയിൽ പോയി കട്ടിലിൽ ഒരു ഓരത്ത് ഇരുന്നു. അടച്ചിട്ട ജനൽ ഞാൻ മെല്ലെ തുറന്നിട്ടു. ജനലിൽ കൂടേ നോക്കിയാൽ റംല ഇത്തയുടെ വീട് കാണാം. ഇവിടെ ആർക്കും വീടിന് ഇടയിൽ മതിലുകൾ ഒന്നുമില്ല. പിന്നെ ഉണ്ടെന്ന് പറയാവുന്നത് പ്രകൃതി തീർത്ത മതിലാണ്. അതായത് ഗന്ധരാജൻ ചെടി കൊണ്ട് അതിരിൽ ഒരു ചെറിയ മതിൽ പോലെ. അതിന് ഇടയിലൂടെ അപ്പുറെക്കും ഇപ്പുറെക്കും വരാൻ വഴിയുണ്ട്.. ചിലയിടത്തു ഒക്കെ നല്ല പൊക്കത്തിൽ ആണ് ഗന്ധരാജൻ വളർന്ന് നിൽക്കുന്നത്. അതിന്റെ കൂടേ ഒരു വള്ളിച്ചെടി കൂടി ഉണ്ട്. സ്നേഹവള്ളി എന്ന് പറയും. അത് കൂടേ ഉണ്ടേൽ ശരിക്കും മതിലാണ്.. അപ്പുറം ഉള്ളത് കാണാൻ തന്നേ കഴിയാത്ത വിധം നിബിഡം ആയിരിക്കും സസ്യ മതിൽ അപ്പോൾ…
ജനലിന്റെ ഓരത്ത് ഞാനങ്ങനെ ഇരിക്കുമ്പോ ആണ് ജനലഴികളിൽ വളകളിട്ട കുഞ്ഞി കൈകൾ ഞാൻ കണ്ടത്. അതിൽ പിടിച്ചു ഭിത്തിയുടെ ഷേഡിൽ ചവിട്ടി അകത്തേക്ക് നോക്കുകയാണ് ഒരു പീക്കിരി..
‘എന്താ നോക്കുന്നെ…?
ഞാൻ ആ സുന്ദരിയോട് വാത്സല്യത്തോടെ ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി..
‘പേരെന്താ മോൾടെ ..?
ഞാൻ പിന്നെയും ചോദിച്ചു