ഭക്ഷണം കഴിഞ്ഞ് രവി എഴുന്നേറ്റു. അപ്പോഴും അവരുടെ കണ്ണുകൾ രവിയിൽത്തന്നെ. രവി അവർക്കൊരു ചിരി സമ്മാനിച്ച് കൈ കഴുകുന്നിടത്തേക്ക് നടന്നു. പുറത്തുനിന്നും അൽപ്പം മാറി ഒരു തെങ്ങിൻചുവട്ടിൽ വച്ച പ്ലാസ്റ്റിക്കിന്റെ വെള്ളപ്പാത്രത്തിൽനിന്നും രവി കപ്പിൽ വെള്ളമെടുത്ത് കൈയും വായും കഴുകി തിരിഞ്ഞതും തൊട്ടുപിന്നിൽ അതാ അവൾ! കറുത്ത വിധുബാല!! തെല്ലുമുൻപ് ആകർഷകമായ പൊക്കിൾ കാണിച്ച കുറുമ്പി. രവിയെ കണ്ടതും അവർ ചിരിച്ചു.
തിരിച്ച് രവിയും. നേരിയ വെട്ടത്തിൽ അവർക്ക് ഇരട്ടി സൗന്ദര്യം.
“അണ്ണൻ നാട്ടിൽനിന്നും വന്നതാണല്ലേ…” കൈയ്യും വായും കഴുകി അവർ ചോദിച്ചു.
“ഉം… അതെ.. എങ്ങിനെ മനസ്സിലായി…” രവി മുണ്ടിന്റെ തലപ്പുയർത്തി ചിറി തുടച്ചു.
“ചുമ്മാ.. പിന്നേയ് അണ്ണനെ കാണാൻ നല്ല ചന്തം…സിനിമാ നടൻ കണക്ക്…” അവൾ ഏറുകണ്ണിട്ട് നോക്കി പറഞ്ഞു.
“നീയും മോശമല്ല… പിന്നെ നിന്റെ പൊക്കിളും സൂപ്പർ…” ഇരുട്ടിന്റെ മറവിൽ നിന്ന് രവി അവളെ മൂപ്പിച്ചു.
“അണ്ണന്റെ കൈയ്യിലെ അതേ മോതിരം എനിക്കുമുണ്ട്…” അത് കേട്ടതും രവിയുടെ ഹൃദയമിടിപ്പ് കൂടി. അപ്പോൾ താൻ മോഷ്ടിക്കാൻ കയറിയത് ഇവരുടെ വീട്ടിൽ ആയിരുന്നോ?
“ഞാനിത് ഇവിടെനിന്നും ഒരുവർഷം മുൻപ് വാങ്ങിയതാണ്… എന്താ നിനക്ക് വേണോ…” രവി ചെറിയ ഉൾഭയത്തോടെ ചോദിച്ചു.
“അയ്യയ്യേ… എനിക്ക് വേണ്ട അണ്ണാ… പിന്നേയ്… നമുക്ക് കൊഞ്ചം മാറിനിൽക്കാം..” അവൾ പറഞ്ഞു. അവൾക്ക് എന്തോ ലക്ഷ്യമുണ്ടെന്ന് വാക്കുകളിൽ സ്പഷ്ടം.
“നിന്റെ ഊരെവിടെ…” സംശയനിവാരണത്തിന് രവി ചോദിച്ചു.