Forgiven 7
Author : Villi Bheeman | Previous Part
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്നേഹം.♥️
ഇനി ഒരിക്കലും പിരിയില്ലയെന്നു രണ്ടും പേർക്കും അറിയാമായിരുന്നു…
മേഘയും സേതുവും ബാഗ് എടുത്തു പുറത്തേക്കുയിറങ്ങി.
മീനാക്ഷിയും സ്നേഹയും അവരെ കാത്തു ഹാളിൽ നിന്നിരുന്നു..
“രണ്ടും പോകുന്നത് ഓക്കേ കൊള്ളാം,ഇതു പോലെ തന്നെ തിരിച്ചു വന്നോണം “..മനസ്സിലെ സങ്കടം മുഖത്തും കാണിക്കാതെ മീനാക്ഷി പറഞ്ഞു…
“ഞങ്ങൾ പോയിട്ട് വരാം അമ്മേ “..സേതു മീനാക്ഷിയുടെ കൈയിൽ പിടിച്ചു പുറത്തേക്കു നടന്നു.സ്നേഹയും കൊണ്ട് മേഘയും അവരുടെ പുറകെ നടന്നു..
സത്യൻ അങ്ങോട്ട് വന്നതുമില്ല..
സേതു കാറിൽ കയറി.സ്നേഹയോട് എന്തോ രഹസ്യം പറഞ്ഞു മേഘയും അവന്റെ പുറകെ കാറിൽ കയറി..
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും സ്നേഹക്കും
ഒരു നിരസം അവനോട് ഉണ്ടായിരുന്നു.
അമ്മയോട് ഒന്നുകൂടെ പറഞ്ഞു സേതു കാർ മുന്നോട്ട് എടുത്തു..
കാർ കുറച്ചു ദുരം പിന്നിട്ടും പരസ്പരം ഒന്നും സംസാരിച്ചു ഇല്ലെങ്കിലും സേതുവിന്റെ ഇടതു കൈയുടെ മുകളിൽ ആയിരുന്നു ടീച്ചറിന്റെ കൈ..
“അതെ “.മേഘ അവനെ വിളിച്ചു..
“മ്മ് “സേതു ഒന്നും മൂളി അവളെ നോക്കി.
“എന്നോട് പറഞ്ഞുയില്ലേ ഡാഷ് മാത്രം
തുറന്നു നോക്കരുതെന്നു”..
മേഘയെ നോക്കി ഒന്നും ചിരിച്ചു സേതു കാർ ഒതുക്കി നിർത്തി..
പെട്ടെന്ന് കാർ നിർത്തിയപ്പോൾ മേഘയും അവനെ നോക്കി.ഹെവെയിലാണ് കാർ.