” ദേ മൊതലാളീ അവിടെ ഇരിപ്പുണ്ട്..
ഇവനാണ് എന്നെ തല്ലിയത്.. ”
ദേവരാജ് ഔട്ട്ഹൗസിന്റെ അടുത്തേക്ക് നടന്നു…
ആദ്യം കാണുകയാണെങ്കിലും വരുന്നത് ദേവരാജ് ആണെന്ന് വിജയന് മനസിലായി…
” ആരാടാ നീ.. നിനക്ക് എന്താണ് ഇവിടെ കാര്യം.. നീ എന്തിനാണ് ഇവനെ തല്ലിയത്..? ”
ഒന്നിന് പുറകെ ഒന്നായി ദേവരാജിന്റെ ചോദ്യങ്ങൾ വന്നു കൊണ്ടിരുന്നു..
നിങ്ങൾ ആരാണ്.. ഈ കൊമ്പോണ്ടിൽ കയറി എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്താണ് അധികാരം..
ഇങ്ങനെയൊരു മറു ചോദ്യം ദേവരാജ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…
അതുകൊണ്ട് തന്നെ അയാൾക്ക് കൂടുതൽ ദേഷ്യം വരുകയാണ് ചെയ്തത്…
” ഡാ ഇവൻ എന്റെ ആളാണ്.. ഇവനെ തല്ലാൻ നീയാരാണ് എന്നാണ് ചോദിച്ചത്.. ”
“തന്റെ ആളാണ് എങ്കിൽ തന്റെ വീട്ടിലല്ലേ ഇവൻ നിൽക്കേണ്ടത്.. ഈ ബംഗ്ലാവിൽ വരുന്നവരെയും പോകുന്നവരെയും ചോദ്യം ചെയ്യാൻ ഇവനെ ഏൽപ്പിച്ചത് ആരാണ്.. ”
” ഞാനാണ് അവനെ ഇവിടെ നിർത്തിയത്.. എനിക്ക് അതിനുള്ള അധികാരമുണ്ട്..”
” എന്റെ അറിവിൽ ശേഖരൻ മുതലാളിയുടെ എസ്റ്റേറ്റും വീടുമാണ് ഇത്.. അതിലും വലിയ അധികാരമുള്ളവർ ഇവിടെ ആരാണ് ഉള്ളത്.. ഇവൻ എന്റെ തന്തക്ക് വിളിച്ചു..
വിളിച്ച വായിലെ രണ്ടു പല്ല് ഞാൻ ഇങ്ങെടുത്തു.. ആ ഗെയ്റ്റിന് അടുത്തെവിടെയെങ്കിലും കാണും വേണമെങ്കിൽ തപ്പിയെടുത്തോ.. ”
തന്റെ മുൻപിൽ തലയുയർത്തിനിന്നു ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നവന്റെ തല അടിച്ചു പിളർക്കാൻ ദേവരാജിന്റെ കൈയ്യും മനസും തരിച്ചു..
പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ തന്നെ ക്കായിലും കായിക ശേഷിയും കരുത്തും എതിരാളിക്ക് ഉണ്ടന്ന് തോന്നിയത് കൊണ്ട് അയാൾ അരിശം മുഴുവൻ പല്ലുകടിച്ചു തീർത്തു..