” ഇനി ഈ ചെറുക്കൻ ഇല്ലാതെ എനിക്ക് വയ്യ.. നിനക്ക് വേണ്ടി ഞാൻ എന്താ ചെയ്യേണ്ടത്.. ”
” എന്തും ചെയ്യുമോ..? ”
” ങ്ങും.. എന്തും..! മരിക്കണോ അതിനും തയ്യാർ.. അതിന് മുൻപ് എനിക്കൊരു കുഞ്ഞു ചെറുക്കനെ തരണം.. ”
” മരിക്കുകയൊന്നും വേണ്ട.. നീ അങ്ങോട്ട് വരണം ബംഗ്ലാവിലേക്ക്..”
അവിടെ അച്ഛനുൾപ്പെടെ എല്ലാവർക്കും അതാണ് ആഗ്രഹം..
മനസിലെ പകയും സ്വത്തിനോടുള്ള അത്യാഗ്രഹവും ഉപേക്ഷിച്ചിട്ട് വരുകയാണെങ്കിൽ ദേവരാജിനും
വരാമല്ലോ.. ”
” എന്റെ കെട്ടിയവനെ ശരിക്ക് അറിയില്ല ചെറുക്കാ നിനക്ക്.. വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റയാണ് അവൻ.. അവന് വേണ്ടി സ്വന്തം അച്ഛനെ വരെ തള്ളി പ്പറഞ്ഞ എന്നെ കൂട്ടികൊടുക്കാൻ തയ്യാറായവനാണ്..
അന്നാണ് എനിക്ക് അവന്റെ മേലുള്ള എല്ലാ പ്രതീക്ഷയും ഇല്ലാതായത്..”
“കൂട്ടി കൊടുക്കാനോ..?”
“ആ ഹ്.. ഇവിടുത്തെ സർക്കിൾ ഇൻസ്പെക്ടറേയും കൂട്ടി ഒരു ദിവസം ഇവിടെ വന്നു.. കുറേനേരം രണ്ടു പേരും കൂടി മുകളിലെ റൂമിൽ ഇരുന്ന് വെള്ളമടിച്ചു.. എന്നിട്ട് എന്റെ അടുത്തു വന്ന് അയാൾക്ക് കമ്പിനി കൊടുക്കാൻ പറഞ്ഞു… ഞാൻ ചൂലെടുത്തപ്പോൾ അയാൾ പേടിച്ചു പൊയ്ക്കളഞ്ഞു.. പോകുന്നതിനു മുൻപ് അയാൾ പറഞ്ഞ വാക്കുകളാണ് എന്നെ ഞെട്ടിച്ചത്..”
“പെങ്ങളെ നിനക്ക് സമ്മതമാണ് എന്നിവൻ പറഞ്ഞത് കൊണ്ടാ ഞാൻ വന്നത്..പ്രശ്നം ഉണ്ടാക്കരുത് ഞാൻ പൊയ്ക്കോളാം..”
ഇതാണ് അയാൾ പറഞ്ഞത്..
എന്തോ കാര്യം സാധിക്കാൻ വേണ്ടി ഭാര്യയുടെ കൂടെ കിടത്താം എന്ന ഓഫറും കൊടുത്തു കൂട്ടിക്കൊണ്ട് വന്നതാണ്… എന്നിട്ട് നേരം വെളുത്തപ്പോൾ , ഫിറ്റായപ്പോൾ അറിയാതെ പറഞ്ഞു പോയതാണ് എന്നും പറഞ്ഞ് ഒടുക്കത്തെ അഭിനയവും..