“എന്താടീ.. ഇപ്പോൾ കുറച്ചു ദിവസമായി അവനെ പൊക്കി പറയൽ കൂടിയിട്ടുണ്ടല്ലോ.. അവൻ നിന്നെ ഏറ്റെടുത്തോളം എന്ന് വാക്ക് തന്നിട്ടുണ്ടോ.. ”
ദേവരാജിന്റെ കൈയിൽ നിന്നും നെക്ലൈസ് പിടിച്ചു വാങ്ങിയിട്ട് അവൾ പറഞ്ഞു..
” ആഹ്.. ഉണ്ട് ഞാൻ വിജയന്റെ കൂടെ യാ ഇനി പൊറുക്കാൻ തീരുമാനിച്ചിരിക്കുന്നത്..അവൻ ആൺ കുട്ടിയാ.. നിങ്ങളെ പോലെ കൂട്ടികൊടുക്കാൻ നിൽക്കുന്നവനല്ല.. ”
അത് കേട്ടതോടെ വിജയൻ ദേഷ്യപ്പെട്ട് ഇറങ്ങി പോയി..
കൈയിൽ പണം ഒട്ടും ഇല്ലാതായതോടെ ദേവരാജ് വീട്ടിൽ ഇരിക്കാൻ തുടങ്ങി..
അവന്റെ ആത്മവിശ്വാസവും ഗർവും അടങ്ങി..
ദേവരാജിന്റെ പ്രവർത്തികൾ എല്ലാം വിജയൻ നിരീക്ഷിച്ചു കൊണ്ടിരുന്നു..
അയാളോട് എങ്ങിനെ പെരുമാറണം എന്ന് സുനന്ദക്ക് നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നത് വിജയനാണ്.. ”
***************************
ഒരു ദിവസം രാത്രിയിൽ അടുത്തു കിടക്കുന്ന സുമിത്രയെ വല്ലാത്തരീതിയിൽ ശേഖരൻ നോക്കി..
” ശേഖരേട്ടൻ എന്താ ഇങ്ങിനെ നോക്കുന്നത്.. പതിവില്ലാത്തത് പോലെ.. ”
” ഹേയ്.. ഒന്നുമില്ല സുമിത്രെ.. കുറച്ചു ദിവസമായി മനസിന് വല്ലാത്തൊരു സന്തോഷവും സമാധാനവും..
വലിയ ഭാരം ഒഴിഞ്ഞപോലെ.. ഇടക്ക് ഓഫീസിൽ പോകാൻ കഴിയുന്നത് തന്നെ എനിക്ക് സന്തോഷമുള്ള കാര്യമല്ലേ…
എല്ലാം വിജയൻ വന്നതിൽ പിന്നെ വന്ന മാറ്റമാണ്…
നിനക്ക് അവനെ പറ്റി എന്താണ് തോന്നുന്നത്..? ”
” ശേഖരേട്ടൻ പറഞ്ഞത് തന്നെയാണ് എനിക്കും തോന്നുന്നത്.. നല്ല ഉശിരുള്ള ചെറുപ്പക്കാരൻ.. അവൻ വന്നതിൽ പിന്നെ സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ട്.. ദേവരാജിനെ പേടിക്കേണ്ടാ… നമ്മുടെ സുനന്ദയെ തിരിച്ചു കിട്ടിയതും അവൻ കാരണമല്ലേ…