” ശരിയാ നീ പറഞ്ഞത്.. ദേവരാജിന്റെ ഫ്യുസ് അവൻ ഊരി.. ഞാൻ രണ്ടു ദിവസമായി നിന്നോട് ഒരുകാര്യം പറയണമെന്ന് കരുതുന്നു.. ”
” ശ്രീധരേട്ടന് എന്നോട് സംസാരിക്കാൻ എന്തിനാണ് മുഖവര.. എന്തായാലും പറഞ്ഞാൽ ഞാൻ കേൾക്കുമല്ലോ.. ”
ഇത് അങ്ങിനെയല്ല സുമിത്രെ.. ഞാൻ പറയുന്നത് നിനക്ക് ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ ഇപ്പോൾ തന്നെ നിഷേധിച്ചോ.. ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനമാണ്.”
” ഹയ്യോ.. ഒന്നു പറയ് ശ്രീധരേട്ടാ.. എനിക്ക് ടെൻഷനടിക്കാൻ തുടങ്ങി.. ”
” ഞാൻ നിന്നോട് വലിയ ഒരു നീതി കേട് കാണിക്കുന്നുണ്ട്.. ദ്രോഹം എന്നു തന്നെ പറയാം.. ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു..
ഇത്രയും നാളും നീ എന്നെ ശിസ്രൂഷിച്ചു കാലം കഴിക്കുകയായിരുന്നു..
നീ ഇപ്പോഴും ചെറുപ്പമാണ്.. സുന്ദരിയും ആരോഗ്യവതിയുമാണ്.. ഈ കട്ടിലിൽ നിന്നും ഇനി എഴുനേൽക്കില്ല എന്ന് ഉറപ്പുള്ള എനിക്കുവേണ്ടി നിന്റെ ശേഷിക്കുന്ന ജീവിതം പാഴാക്കണോ..
മനുഷ്യനുള്ള എല്ലാ വികാര വിചാരങ്ങളും നിനക്കും ഇല്ലേ.. നീ സന്തോഷവതിയായി ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം..
അയാൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസിലായില്ലങ്കിലും സുമിത്ര കൂടുതൽ ഗൗരവത്തോടെ ഭർത്താവിന്റെ വാക്കുകൾക്ക് ചെവി കൊടുത്തു..
സ്വാധീനമുള്ള ഒരു കൈകൊണ്ട് സുമിത്രയുടെ കൈയിൽ തഴുകി കൊണ്ട് അയാൾ തുടർന്നു..
ഒരു പുരുഷനെ നീ കൊതിക്കുന്നില്ലേ..
അവനിൽനിന്നുള്ള സുഖവും സംരക്ഷണവും നീ ആശിക്കുന്നില്ലേ..
വിജയൻ നിന്റെ ഉറക്കം കളയുന്നത് ഞാൻ അറിയുന്നുണ്ട്.. അവനെ ഓർത്തുള്ള നിന്റെ നെടുവീർപ്പുകൾ ഞാൻ കേൾക്കുന്നുണ്ട്.. അവൻ വന്നതിൽ പിന്നെ നിന്നിൽ ഉണ്ടായ പ്രസരിപ്പും പ്രസന്നതയും ഞാൻ ശ്രദ്ദിക്കുന്നുണ്ട്..