” ശരി സാർ … ”
ഇന്നു മുതൽ സുനന്ദയുടെ ബെഡ്‌റൂമിൽ നീ കയറിപോകരുത്..
ഹാളിൽ എവിടെയെങ്കിലും കിടന്നോളാം.. പട്ടിയെ പോലെ…
അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം.. പുറം ലോകത്തിന് മാത്രമായിരിക്കും അവൾ നിന്റെ ഭാര്യ..
ഭർത്താവ് എന്നുള്ള അധികാരം ഒക്കെ അങ്ങ് മറന്നേക്ക്..
ഞാൻ ഈ പറഞ്ഞ ഓരോ കാര്യങ്ങളും വേദ വാക്യം പോലെ ഓർത്തിരിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യാതാൽ നാട്ടുകാരുടെ മുൻപിൽ എങ്കിലും അവളുടെ ഭർത്താവായും ശേഖരൻ മുതലാളിയുടെ മരു മകനായും ജീവിക്കാം…
” ഞാൻ ഓർത്തോളാം.. ”
” ആഹ്.. ഓർത്താൽ നിനക്ക് നല്ലത് ഇല്ലങ്കിൽ വല്ല കൊക്കയിലോ ഡാമിലോ കിടന്ന് ചീർക്കും.. എന്നെ കൊല്ലാൻ ഗുണ്ടകളെയും കൂട്ടി വന്ന നിന്നെ ജീവനോടെ വിടുന്നത് എന്തിനാണ് എന്ന് നിനക്ക് മനസ്സിലായോ..? സുനന്ദയുടെ ഭർത്താവ് ആയി ഒരുത്തൻ വേണം.. നാട്ടുകാരെ ബോധിപ്പിക്കാൻ.. അതുകൊണ്ട് മാത്രം നിന്നെ ജീവിക്കാൻ വിടുന്നു.. ഇറങ്ങിപ്പോടാ നായിന്റെ മോനേ..”
ആശ്വാസത്തോടെ ഗോഡൗണിന്റെ വാതിലിലേക്ക് നടന്ന ദേവരാജിന്റെ ചന്തി നോക്കി പിന്നിൽ നിന്നും ഒരു തൊഴികൂടി കൊടുത്തു വിജയൻ..
പ്രതീക്ഷിക്കാതെ കിട്ടിയ തൊഴിയുടെ ആഘാതത്തിൽ ഗോഡൗണിന്റെ മുൻപിലേക്ക് കമിഴ്ന്നടിച്ചു വീണ ദേവരാജ് തിരിഞ്ഞു പോലും നോക്കാതെ ഇരുട്ടു വീണ എസ്റ്റേറ്റ് റോഡിലൂടെ ഏന്തി ഏന്തി നടന്നു…
വാഹനം ഒന്നും ഇല്ലാതെ ദേവരാജ്
നടന്ന് വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ വിജയൻ സുനന്ദയുടെ അടുത്തെത്തി നടന്ന സംഭവങ്ങൾ മുഴുവൻ പറയുകയും ഇനി ദേവരാജിനോട് എങ്ങിനെ പെരുമാറ ണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തു…