ആ അടിക്കുന്ന ഒരു സെക്കണ്ട് നേരം ദേവരാജിനെ വിട്ടു തിരിഞ്ഞു നിന്നാണ് സുബ്രുവിനു കൊടുത്തത്…
പക്ഷേ തന്റെ കഴുത്തിലെ പിടി വിട്ടു എന്ന് മനസിലാകും മുൻപ് തന്നെ വീണ്ടും വിജയന്റെ കൈ പഴയപോലെ തന്റെ കഴുത്തിൽ അമർന്നതറിഞ്ഞ ദേവരാജ് അന്തം വിട്ടു…
വിജയാ വിട്ടേക്ക്.. പ്രമീളയുടെ ശബ്ദം കേട്ടപ്പോൾ വിജയൻ പിടുത്തം വിട്ട ശേഷം അവനോട് പറഞ്ഞു..
നിന്റ ചെറ്റത്തരം വിളിച്ചു പറയുന്ന നാക്ക് ഞാൻ പിഴുതെടുക്കും.. നാളെ രാവിലെ വണ്ടി ഇവിടെ എത്തിച്ചിരിക്കണം..
കണ്ണിൽ കത്തുന്ന പകയോടെ വിജയനെയും പ്രമീളയെയും നോക്കി കൊണ്ട് സുബ്രുവിനെയും പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് ദേവരാജ് ജീപ്പിൽ കയറി ഓടിച്ചു പോയി…
ദേവരാജിന്റെ പോക്ക് നോക്കിനിന്ന
പ്രമീള പറഞ്ഞു..
” വിജയാ..അവന്റെ പോക്ക് അത്ര പന്തിയല്ല.. അവൻ അവന്റെ ആളുകളെയും കൂട്ടി ഇനിയും വരും..”
” അവൻ വരട്ടെ ചേച്ചീ.. ഞാൻ നോക്കിക്കോളാം.. ഇവൻ വലിയ പുലിയാണന്നു കരുതുന്നത് കൊണ്ടുള്ള പ്രശ്നമാണ്.. തിരിഞ്ഞു നിന്ന് കൈ ഒന്ന് ഓങ്ങിയാൽ തീരുന്ന
ആണത്വമേ അവനൊള്ളു.. ”
വെളിയിൽ നടന്ന കാര്യങ്ങൾ റൂമിനുള്ളിൽ കിടക്കുന്ന ശേഖരനെ
സുമിത അറിയിക്കുന്നുണ്ടായിരുന്നു..
ചീറി വന്ന ദേവരാജ് വാലും മടക്കി പോയി എന്നറിഞ്ഞതോടെ ശേഖരൻ ഒരു കാര്യം ഉറപ്പിച്ചു…
വിജയൻ പോകാനല്ല ഇവിടെ നിൽക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.. അതോർത്ത് അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ തെളിഞ്ഞു..
ദേവരാജ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല.. പ്രമീളയുടെ മുൻപിൽ നാണം കെട്ടതാണ് അയാളെ ഏറ്റവും വിഷമിപ്പിച്ചത്..