അമ്മയ്ക്കും മക്കൾക്കും തന്നെ ഭയമായിരുന്നു.. ആ ഭയം വളർത്തിയെടുത്ത് അവരെ തന്റെ കാൽ കീഴിൽ ആക്കാമെന്നു കരുതി.. കിളവൻ ചാകുന്നതോടെ പ്രമീളയെ തന്റെ രഹസ്യ വെപ്പാട്ടി ആക്കുക..
പിന്നെ മക്കളെയും കൈകാര്യം ചെയ്യുക..
വിജയൻ ! അതാണ് അവന്റെ പേര്..
അങ്ങിനെയല്ലേ പ്രമീള വിളിച്ചത്..
ഇവനെ എവിടുന്നു കിട്ടി അവൾക്ക്..
തന്റെ അമ്മായി അച്ഛന്റെ ബന്ധുക്കളിൽ ഒന്നും ഇങ്ങനെ ഒരുത്തനെപ്പറ്റി കേട്ടിട്ടില്ല..
ശേഖരൻ മുതലാളിയുടെ മുറിയിലേക്ക് കയറിചെന്ന വിജയനോട് അയാൾ പറഞ്ഞു..
” ദേവരാജിനെ ശരിക്കൊന്ന് പരിചയപ്പെട്ടു അല്ലേ.. ഇപ്പോൾ പ്രതികരിക്കാതെ പോയെങ്കിലും അവനെ സൂക്ഷിക്കണം.. അവന്റെ കൂടെ എന്തിനും മടിയില്ലാത്ത ചിലരുണ്ട്.. ”
അയാൾ പറയുന്നത് കേട്ട് ഒന്ന് ചിരിച്ച ശേഷം വിജയൻ ചോദിച്ചു..
” അങ്കിൾ ഈ മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയിട്ട് എത്ര ദിവസമായി..? ”
“രണ്ടു മൂന്നാഴ്ച മുൻപ് വീൽചെയറിൽ
ഈ വീട്ടിലൊക്കെ കറങ്ങി.. എന്നെ വീൽചെയറിൽ കയറ്റിയിരുത്താൻ
പ്രമീളക്ക് വലിയ ബുദ്ദിമുട്ടാണ്.. സുമിതയും കൂടി ചേർന്നാണ് അതിൽ കയറ്റി ഇരുത്തുന്നത്.. അവരുടെ ബുദ്ധി മുട്ട് ഓർത്ത് ഞാൻ ഇപ്പോൾ വീൽ ചെയറിന്റെ കാര്യം പറയാറില്ല..”
പിന്നെ വിജയൻ ഒന്നും പറഞ്ഞില്ല.. അവൻ വീൽചെയർ കൊണ്ടുവന്ന് കട്ടിലിനോട് ചേർത്തിട്ട ശേഷം ഒരു കുഞ്ഞിനെ കോരിയെടുക്കുന്നപോലെ ശേഖരൻ മുതലാളിയെ എടുത്ത് വീൽ ചെയറിൽ ഇരുത്തി…
ബംഗ്ലാവിന്റെ വരാന്തയും കടത്തി വീൽചെയർ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് പ്രമീള അത് കാണുന്നത്..