” ആണോ എന്നാൽ നമുക്ക് വിശദമായി തന്നെ പ്രിചയപ്പെട്ടേക്കാം..”
എന്ന് പറഞ്ഞു കൊണ്ട് വിജയൻ സുനന്ദ തുറന്നു പിടിച്ചിരുന്ന വാതിൽ പാളിയിൽ തള്ളിക്കൊണ്ട് അകത്തേക്ക് കയറി..
അവൻ അകത്തേക്ക് കയറുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സുനന്ദ ദേഷ്യം കൊണ്ടു വിറച്ചു..
ഉറങ്ങടാ പട്ടീ വെളിയിൽ.. അവൾ ആക്രോശിച്ചു…
വിജയൻ അത് കാര്യമാക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടത് കണ്ട് അവളുടെ മനസിൽ ഭയം തോന്നി…
നീ എന്തിനാണ് പെണ്ണേ ഇങ്ങനെ ചൂടാകുന്നത്.. നീയല്ലേ പറഞ്ഞത് എന്നെ കാണാനും പരിചയപ്പെടാനും
ഇരിക്കുകയായിരുന്നു എന്ന്..
ഇങ്ങനെ പറഞ്ഞു കൊണ്ട് അവൻ അവിടെ കിടന്ന സോഫയിൽ ഇരുന്നു..
“നീ വെളിയിൽ പോടാ… ഞാൻ ബഹളം വെയ്ക്കും.. നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ എന്റെ ഭർത്താവിനോട് പറയ്.. ഇപ്പോൾ വെളിയിൽ പൊയ്ക്കെ..”
” ആഹാ.. ഇപ്പോൾ അങ്ങിനെയായോ.. എന്നെ കാണാൻ കൊതിച്ചിരിക്കുകയല്ലായിരുന്നോ..
ചോദിക്ക് നിനക്ക് അറിയേണ്ടത് ചോദിക്ക്.. ഞാൻ പറഞ്ഞു തരാം.. ”
സുനന്ദ ഭീതിയോടെ ഫോണിന് അടുത്തു പോയി ആർക്കോ ഡയൽ ചെയ്യാൻ തുടങ്ങി..
വിജയൻ എഴുനേറ്റ് പോയി അവളുടെ കൈയിൽ നിന്നും റിസീവർ പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു..
” നീ ആരെയാ വിളിക്കുന്നത്.. നിന്റെ കെട്ടിയവനെ ആണങ്കിൽ അവനിപ്പോൾ ഏതെങ്കിലും വെപ്പാട്ടിയുടെ പാവാടക്കുള്ളിൽ കയറിയിരിക്കുകയായിരിക്കും..
പോലീസിനെ ആണെങ്കിൽ നിന്റെ വയ്യാതെ കിടക്കുന്ന അച്ഛൻ വന്ന് എന്നെ സ്റ്റേഷനിൽ നിന്നും ഇറക്കിക്കോളും..
നീ ആരെയാണ് എതിർക്കുന്നത്.. നിന്റെ സ്വന്തം അച്ഛനെ.. ആർക്കുവേണ്ടി ദേവരാജ് എന്ന നിന്റെ ഭർത്താവിന് വേണ്ടി..
സ്വന്തം അച്ഛനെ പോലും എതിർത്തുകൊണ്ടാണ് എന്റെ ഭാര്യ തന്റെ കൂടെ നിൽക്കുന്നത് എന്ന ചിന്ത ആ ചെറ്റക്കുണ്ടോ..നിന്നെ അവൻ സ്നേഹിക്കുന്നുണ്ടോ.. അവന് മുത്താർ എസ്റ്റേറ്റിൽ എത്ര വെപ്പാട്ടികൾ ഉണ്ടന്ന് നിനക്കറിയാമോ..
നിന്നോട് സ്നേഹമുള്ളവൻ എങ്ങിനെയാണ് കാണുന്ന സ്ത്രീകളുടെ കൂടെയൊക്കെ പോയി കിടക്കുന്നത്..