തല്ലുമാല 2 [ലോഹിതൻ]

Posted by

നിന്നെ ഒരു അമ്മയാക്കാൻ അവൻ ഇതുവരെ തയ്യാർ ആയോ.. ഭാവിയിൽ അത് അവന് ബാധ്യതയാകും എന്നുള്ളത് കൊണ്ടാണ് അവൻ അമ്മയാകാനുള്ള നിന്റെ അവകാശത്തെ പോലും മാനിക്കാത്തത്.. നിന്റെ അച്ഛൻ മരിക്കാൻ കാത്തിരിക്കുകയാണ് അവൻ.. എസ്റ്റേറ്റും മറ്റു സ്വത്തുക്കളും പൂർണമായി അവന്റെ കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാൽ ഒരു പുഴുവിനെ പോലെ നിന്നെ തോണ്ടി ഏറിയും അവൻ..

ഇപ്പോഴും ആ അച്ഛൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടല്ലേ അവനിത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും നിയമത്തിന്റെ വഴിക്ക് പോലും അവനെതിരെ പോകാത്തത്…

വിജയന്റെ ഓരോ വാക്കുകളും അസ്ത്രം പോലെ സുനന്ദയുടെ മനസ്സിൽ വന്ന് തറച്ചു കൊണ്ടിരുന്നു..

തന്റെ ഭർത്താവിനെ പറ്റി അവൻ പറഞ്ഞതിൽ കാര്യമുണ്ട്.. ഇപ്പോൾ കുറെയായിട്ട് തന്നോട് ഒട്ടും താല്പര്യം കാണിക്കാറില്ല.. എസ്റ്റേറ്റിൽ മറ്റു സ്ത്രീകളെ വെച്ചു കൊണ്ടിരിക്കുന്ന കാര്യം മറ്റു പലരും പറഞ്ഞ് തന്റെ ചെവിയിൽ എത്തിയിട്ടുണ്ട്..

ഒരിക്കൽ അതിനെപ്പറ്റി ചോദിക്കയും ചെയ്തു.. അന്ന് അച്ഛനെ അനുകൂലിക്കുന്നവർ പറഞ്ഞു പരത്തുന്ന നുണകൾ ആണ് അതൊക്കെ എന്നാണ് പറഞ്ഞത്…

ദേഷ്യപ്പെട്ടു കടിച്ചു കീറാൻ നിന്നവൾ പെട്ടന്ന് നിശബ്ദയായപ്പോൾ തന്റെ സംസാരം ഏറ്റു എന്ന് വിജയന് മനസിലായി…

പലതും ചിന്തിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..

അവളുടെ മനസ് ചഞ്ചലപ്പെട്ടു എന്ന് തോന്നിയ വിജയൻ അവസരം മുതലെടുത്തു..

നിന്നെ കരയിക്കാൻ വേണ്ടി പറഞ്ഞതല്ല പെണ്ണേ.. എന്താണ് സത്യമെന്ന് നീ അറിഞ്ഞിരിക്കണം.. അവൻ നിരന്തരം നിന്റെ അച്ഛനെപ്പറ്റിയും ഇളയമ്മേ പറ്റിയും പറഞ്ഞു നിന്റെ മനസ്സിൽ അവരോടുള്ള വെറുപ്പ് വളർത്തുകയായിരുന്നില്ലേ ചെയ്തത്..

Leave a Reply

Your email address will not be published. Required fields are marked *