“”…നോക്കി ഗർഭമുണ്ടാക്കണ്ട… ഇതിനകത്തെന്റെ ഡ്രെസ്സാ… ഞാനിന്നുമുതൽ
ഹോസ്റ്റലിലേയ്ക്കു മാറുവാ..!!”””
“”…ഹോസ്റ്റലിലേയ്ക്കോ..??
എന്തിന്..??”””_ മോങ്ങാൻനിന്ന പട്ടീടെതലേലേയ്ക്കു തേങ്ങാവീണപോലായി
ഞാൻ…
ബാഗുമായിനിന്നപ്പോളേ ഒന്നുഞെട്ടിയ ഞാൻ, ഹോസ്റ്റലിലേയ്ക്കു
പോകുവാന്നുകൂടി അറിഞ്ഞപ്പോൾ കിടുങ്ങിയില്ലാന്നുപറഞ്ഞാൽ നുണയായ്പ്പോവും…
“”…ങാ… നൈറ്റാവുമ്പോ അവടുന്നുപോകുന്നതാ സൗകര്യം… എന്നുമിവടെവന്നിട്ടു
പോകുന്നതൊക്കെ പാടല്ലേ..??”””_ കയ്യിലിരുന്നബാഗൊന്നു താഴെവെച്ച് നെഞ്ചിൽക്കിടന്ന ഷോളൊന്നുകൂടി വലിച്ചിട്ടുകൊണ്ടവൾ ചോദിച്ചതും,
“”…ആർക്കുപാട്..?? ഇവടാർക്കുമൊരുപാടുമില്ല… നീയിവടെന്ന് പോയേച്ചാമതി..!!”””_ പറയുമ്പോൾ ഉള്ളിലുണ്ടായ്രുന്ന വെപ്രാളം ശബ്ദത്തിൽ പ്രതിഫലിച്ചോന്നൊരു സംശയം…
…ഓ.! ഇനിയിപ്പൊ പ്രതിഫലിച്ചാലും പറിയാണ്.!
“”…അതു നീയാണോ തീരുമാനിയ്ക്കുന്നെ..??”””_ അടീന്നുവെള്ളംകേറി വള്ളം മുങ്ങിക്കൊണ്ടിരിയ്ക്കുമ്പോഴും അവൾടെ സ്ട്രോയിട്ടുള്ള വലിപ്പുനിർത്തീല…
അതോടെനിയ്ക്കു പിന്നുംപൊളിഞ്ഞു…
“”…പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നു തീരുമാനിയ്ക്കോ..?? എന്നാലിങ്ങോട്ടുവരാമ്പറേടീ… കുടുംബത്തുകേറിയാ
നായിന്റെമോന്റെ കാലുഞാൻ കരിമ്പുചെത്തുന്നപോലെ ചെത്തും..!!”””_ പിടിവിട്ടുപോയ ഞാൻ നിന്നലറിയശേഷം,
“”…നീയിവടുന്നു പോയാമതി…
നിന്നെ ഞാങ്കൊണ്ടു വിട്ടോളാം..!!”””_ ന്നൊരു തീരുമാനവുമറിയിച്ചു…
പക്ഷേ, ഏറ്റില്ല.!
“”…എന്നിട്ടു നിനക്കെന്നെ വിടാണ്ടിരിയ്ക്കാനല്ലേ..??
അന്നെന്നെ കോളേജിന്നുകൂട്ടാൻ വരാണ്ടിരുന്നപോലെ നീയെന്തേലും ഉടായിപ്പുപറഞ്ഞൊഴിയും… അതോണ്ടതൊന്നും പറ്റൂല… ഞാൻ ഹോസ്റ്റലീന്നുതന്നെ പൊയ്ക്കോളാം..!!”””_ അവൾടെയാ വാക്കുകൾക്കു കുറച്ചുറപ്പ് കൂടുതലായ്രുന്നു…