അതുകേട്ടതും പലരും ബസ്സിൽനിന്നുമിറങ്ങുവേം ചെയ്തു…
“”…നിനക്കെന്തേലും
വേണോ..??”””_ വിൻഡോയിലൂടെ പുറത്തേയ്ക്കുനോക്കിയിരുന്ന മീനാക്ഷിയോടായി ഞാൻചോദിച്ചു…
“”…മ്മ്മ്മ്..??”””
“”…അല്ല.! നിനക്കു കഴിയ്ക്കാനെന്തേലും
വേണോന്ന്..??”””_ ഞാനാവർത്തിച്ചു…
“”…നിനക്കുവേണോങ്കി മതി… അല്ലാതെനിയ്ക്കു വേണ്ട..!!”””_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷമായ്രുന്നൂ മറുപടി…
അതിന്, ഇതു മീനാക്ഷിതന്നല്ലേന്ന ഭാവത്തിൽ ഞാനുമവളെ നോക്കിപ്പോയി…
പിന്നെ ജോക്കുട്ടൻ മേടിച്ചുതന്ന സ്നാക്സിന്റെ പാക്കറ്റു പൊട്ടിയ്ക്കുവായ്രുന്നു…
അതിനിടയിൽ പലപ്രാവശ്യമായി ചേച്ചിവിളിച്ച് കാര്യങ്ങൾ അന്വേഷിയ്ക്കുന്നുമുണ്ടായ്രുന്നു…
അങ്ങനെ പൊട്ടിച്ചപായ്ക്കറ്റ് കഴിച്ചെന്നോ കഴിച്ചില്ലെന്നോ വരുത്തി ബസിൽ പരസ്പരംചാരിയിരുന്ന് നാട്ടിലെത്തീതും ഒരു ടാക്‌സിപിടിച്ചു വീട്ടിലേയ്ക്കു പോന്നതുമെല്ലാം തികച്ചും യാന്ത്രികമായ്ട്ടായ്രുന്നു…
ടാക്സിയിലേയ്ക്കവൾടെ ബാഗുകൾപോലും ഞാനാണെടുത്തുവെച്ചത്…
എന്നിട്ടും പരസ്പരമൊന്നു മിണ്ടാൻപോലും മനസ്സ് മടികാണിയ്ക്കുവായ്രുന്നു…
അന്നത്യാവശ്യം നന്നായിത്തന്നെ ഇരുട്ടുവീണശേഷമാണ് ഞങ്ങൾ വീടെത്തുന്നത്…
വീടിന്റെഗെയ്റ്റുകടന്ന് വണ്ടിയകത്തേയ്ക്കു കേറുമ്പോൾ മനസ്സുമുഴുവൻ ഒരുതരം വല്ലായ്കയായ്രുന്നു…
…എത്രയോ
ദിവസങ്ങൾക്കുശേഷമാണ് വീട്ടിലേയ്ക്കു തിരിച്ചുവരുന്നത്…
എന്നിട്ടുമാരേയും കാണണമെന്നോ സംസാരിയ്ക്കണമെന്നോ
എനിയ്ക്കു തോന്നാത്തതെന്താ..??