അത് എന്താ… ഞാൻ പോകും എനിക്ക് ഒരുവളുടെയും സഹായം വേണ്ട
ഞാൻ ഇന്ന് ചെല്ലുമെന്ന പറഞ്ഞെ .
ഇന്ന് നീ എങ്ങും പോണില്ല നാളെ നീ പൊക്കൊ.
ഇന്ന് നമുക്ക് കുറച്ച് പരിപാടി ഉണ്ട്.
എന്നാ ശരി ഓക്കെ..
നിങ്ങൾ എന്താ ഈ കുശുകുശുക്കുന്നത്. തല തോർത്തി കൊണ്ട് നിൽക്കുകയായിരുന്ന അശ്വതി അവരുടെ അടുത്തേക്ക് ചോദിച്ച് കൊണ്ട് വന്നു.
നിങ്ങളെന്താ ഈ രഹസ്യം പറച്ചിലും ചിരിയും ഞാനും കേൾക്കെട്ടെ…
ഓ… അത് ഇന്നത്തെ ക്യാമ്പ് ഫയറിനെ കുറിച്ചും പിന്നെ കുറച്ച് പരിപാടിയെ കുറിച്ച് പ്ലാൻ ചെയ്തതാ.
ഇന്ന് രാത്രി നമുക്ക് ഒരു പ്ലാൻ ഉണ്ട് .
എന്ത് പ്ലാൻ?
അതൊക്കെ സസ്പെൻസ്.
എന്തോ തരികിട ആണല്ലോ
ശെരി… ശെരി.
പിന്നെ ഞാൻ മിസിൻ്റെ റൂംമിലെലേക്ക് പോയിട്ട് വരാം നിങ്ങൾ പറഞ്ഞപ്പോൾ ആണ് ഞാൻ അക്കാര്യം ഓർത്തത് എല്ലാം സെറ്റ് ആകണ്ടെ കഷ്ടകാലത്തിന് ഈ ടൂറിൻ്റെ ലീഡർ ഞാൻ ആയിപ്പോയില്ലെ.
ഇതും പറഞ്ഞ് അശ്വതി റൂമിന് വെളിയിലേക്ക് പോയി.
എടീ… നീ എന്ത് പ്ലാനിനെ കുറിച്ച പറഞ്ഞെ..
സഫ സംശയത്തോടെ ചോദിച്ചു.
എടീ അത് ഞാൻ കുറച്ച് വിസ്കിയും ബിയറും വാങ്ങിച്ചിരുന്നു ഈ തണുപ്പത്തും ഈ ടൂറിലും ഇതൊക്കെ വേണ്ടെ അല്ലാതെ എന്ത് ടൂറ്.
എടീ …അതിന് ആര്യ സമ്മദിക്കുമോ
ഓ അവളുടെ സമ്മതം ആർക്ക് വേണം.
അവൾക്ക് വേണ്ടെങ്കിൽ കൊടുക്കില്ല നമ്മുക്ക് ഉപയോഗിക്കാം… ഒന്ന് ആലോച്ചിച്ചിട്ട് അലീന വീണ്ടും പറഞ്ഞു
എടീ നമുക്ക് അവളെയും കുടിപ്പിക്കാം.
അത് ഓക്കെ പക്ഷെ
എങ്കി നമുക്ക് ഒരു പെഗ് ഇപ്പോ അടിച്ചാലോ.
സഫ പറഞ്ഞു.
ഇപ്പോ വേണ്ട ഞാൻ എടുക്കാത്തത് ക്യാമ്പ്ഫയറിന് പോകുമ്പോൾ ആർക്കെങ്കിലും നമ്മൾ കുടിച്ചിട്ടുണ്ട് എന്നറിഞ്ഞാൽ പ്രശ്നമാകും.