ആര്യാഗ്നി 1 [കാശിനാഥ്]

Posted by

അപ്പോഴേക്കും ആര്യ കുളിച്ചിട്ട് ഇറങ്ങി.
ഡീ നീയൊക്കെ പോയി ഫ്രഷ് ആവ് നമുക്ക് ക്യാമ്പ് ഫയറിന് പോകാൻ ഉള്ളതാ..

ഫ്രഷ് ആവാൻ ഒന്നും വയ്യ വാ നമുക്ക് പോകാം.

എങ്കിൽ വാ പോകാം. എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി.

ക്യാമ്പ് ഫയറിന് ഉള്ള പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു അശ്വതിയും മിസ്സ് ഒക്കെ..

അവർ താമസിക്കുന്ന ഹോട്ടലിന്റെ ഗാർഡൽ ഭാഗത്ത് ക്യാമ്പ് ഫയർ സജ്ജീകരിച്ചു.

എല്ലാവരും ഫ്രഷ് ആയി വന്നപ്പോൾ അവർ ക്യാമ്പ് ഫയർ തുടങ്ങി.

കാഠിന്യമേറിയ ആ മഞ്ഞിൽ തീ നാളങ്ങൾ കത്തി എരിയുവാൻ തുടങ്ങി.

ആര്യ തൻ്റെ ജീവിത്തിൽ ഉണ്ടായ വിഷമതകൾ ഒരു നേരം മറന്ന് അവൾ അത് എൻജോയ് ചെയ്യുവാൻ ശ്രമിച്ചു എന്നിരുന്നാലും അവളെ ചില ഓർമ്മകൾ അവളുടെ മനസ്സിനെ വേട്ടയാടിയിരുന്നു.

അവൾ ആ എരിയുന്ന ആ വിറക്കിലെക്ക് ഒരോ നിമിഷവും  നോക്കുമ്പോഴും തൻ്റെ പ്രിയനെ അവൾക്ക് ഓർമ്മവരും ‘അഗ്നി’.

ക്യാമ്പ് ഫയറിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ആര്യ തൻ്റെ മനോഹരമായ നൃത്തച്ചുവടുകളുമായി ആ പ്രോഗ്രാമിനെ ഇളകി മറിച്ചു.

നമ്മുടെ ആര്യയെ കുറിച്ച് ഇതുവരെ നിങ്ങളെ  പരിച്ചയപെടുത്തില്ല അല്ലെ പറയാം.

അവൾ മനസ്സ് കൊണ്ട് ഒരു തനി നാടൻ നാട്ടുമ്പുറത്ത്കാരി.

അവളുടെ അച്ഛൻ അനന്തവർമ്മ

ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനും ബിസിനസ്സ്കാരനും പേര് കേട്ട ആനക്കാരനും ആയിരുന്നു. മൂന്നാല് ആനകളും  സ്വന്തമായിട്ടൊണ്ട്.

ആര്യ ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്നു.
അവളുടെ അമ്മ ഒരു നർത്തകി കൂടിയായിരുന്നു.

സമ്പന്ന കുടുംബത്തിൽ നിന്ന് ആണെങ്കിലും അവൾ അതിൻ്റെ ഒരു അഹങ്കാരവും കാണിച്ചിരുന്നില്ല അതിനു കാരണം ഉണ്ട്. അതു വഴിയെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *