മാഷാ അല്ലാഹ്… എന്റെ കാലം കഴിഞ്ഞാലും ഖാലിദിനും നിങ്ങളെ പെങ്ങന്മാർക്കും ഒക്കെ സഹോദരനായിട്ട് നീ കൂടെ ഉണ്ടാവണം…
ഇൻഷാ അല്ലാഹ്…
ബിസിനസും അവരെയും നോക്കി നടന്നാൽ പോര… നിനക്ക് കല്യാണ പ്രായമായില്ലേ കല്യാണം കഴിക്കണ്ടേ…
കഴിക്കാം… വീടുപണിയൊന്നു കഴിഞ്ഞോട്ടെ…
പെണ്ണ് കണ്ടുവെച്ചുവോ…
അഫീ… (ഞാൻ വിളിച്ചതും അഫി അരികിലേക്ക് വന്നു) ബാബാ… ഇവളെ കെട്ടാൻ ആലോചിക്കുകയാ…
മാഷാ അല്ലാഹ്…
അവരോട് യാത്രപറഞ്ഞവിടെനിന്നും ഇറങ്ങി വീടിന് മുന്നിൽ വണ്ടിനിൽക്കുമ്പോ കോലയിൽ ഉപ്പയും സജിയേട്ടനും ഒരു കാഷായ വസ്ത്രദാരിയായ സ്വാമിയും ഇരിപ്പുണ്ട് സ്വാമി ഞങ്ങളെ കണ്ട് എഴുന്നേറ്റു നിന്നു
ഉപ്പ : നീ എപ്പോ വന്നു…
പുലർച്ചെ…
സ്വാമിയോട് ചിരിച്ചു സ്വാമി എന്നെയും പെണ്ണുങ്ങളെയും നോക്കിയശേഷം എന്നെനോക്കി
സ്വാമി : എനിക്കല്പം തനിച്ചു സംസാരിക്കാനുണ്ട്…
പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ സ്വാമിക്ക് പുറകെ ഞാനും നടന്നു
പ്രാണനായവളെ കൂട്ടുപിടിച്ചു മൃത്യുവിനെ കീഴടക്കി തിരികെ വന്നുവല്ലേ… അഗ്നിതൻ നാരീ ഭാവത്തിൻ കൂന്തലും അതിനൊരു കാരണം…
മനസിലാവാതെ സ്വാമിയേ നോക്കെ
കഴുത്തിലെ രക്ഷയാണ് ശത്രുവിൽ നിന്നും നിനെ മറച്ചുപിടിക്കുന്നത് നീ രക്ഷ സ്വയമഴിച്ചതും ശത്രുവിനു മുന്നിൽ നീ ദൃശ്യനായി… സൂക്ഷിക്കണം ഇനി ഒരിക്കൽ കൂടെ രക്ഷ അഴിക്കാൻ പാടില്ല… നിന്റെ കഴുത്തിലെ രക്ഷയുടെയും പഠിച്ച മന്ത്രങ്ങളുടെയും ഭലം നിലനിൽക്കാത്ത മണ്ണിലല്ലാതെ ശത്രുവിനു മുന്നിൽ നീ ദൃശ്യനാവാൻ പാടില്ല… ആ മണ്ണിൽ നിന്റെ ശത്രുവിന്റെ മന്ത്രങ്ങളും ഫലിക്കില്ല എങ്കിലും നിസാരനെന്നു കരുതരുത് നിന്നെക്കാൾ ഭലവാനാണ് ശത്രു…