ഒന്നിനെത്രയാ…
ഇതിന് മുപ്പത് രൂപ… ഇതിന് അൻപത്… ഇതിന് എൺപത്… ഇതിന് നൂറ്…
അവനെ ഒന്ന് നോക്കി
അതിച്ചിരെ കൂടുതലല്ലേ…
ചേട്ടനെത്ര തരും…
നീ എത്രക്കാ ഇത് വാങ്ങിക്കുന്നത്…
ഞാൻ ഉണ്ടാക്കുന്നതാ…
ശെരി ലാസ്റ്റ് എത്ര രൂപ വേണമിതിന്…
ഉണ്ടാക്കാൻ ചിലവല്ലാം കൂടെ ഇതിന് പത്തു രൂപ വരും പിന്നേ ഉണ്ടാക്കാനുള്ള സമയവും വിൽക്കാൻ നടക്കുന്ന സമയവും എല്ലാം ചേർത്ത് ഇരുപതു രൂപ ലാസ്റ്റ് കിട്ടണം…
ചിരിയോടെ അവനെ നോക്കി
നിന്റെ കൈയിൽ മൊത്തം എത്രയെണ്ണമുണ്ട്
കൈയിൽ നാല് വലിപ്പത്തിലും അഞ്ചെണ്ണം വീതമുണ്ട് ബാക്കി വീട്ടിലാ…
എത്രയെണ്ണം ഉണ്ടാവും…
കുറേ ഉണ്ട്…
ഇവിടെ പട്ടം വിൽക്കുന്ന വേറെ ആരുമില്ലേ…
അതികം ആളും ബലൂൺ ആണ് വാങ്ങി പറപ്പിക്കുന്നതാ അതുകൊണ്ടാ പട്ടം വിൽക്കാൻ ആരുമില്ലാത്തത്… ഞാൻ തന്നെ വേറെ പണിയൊന്നുമില്ലാത്തപ്പോഴാ ഇവിടെ വരുന്നത്… ദിവസവും ആകെ അഞ്ചോ പത്തോ ആണ് വിറ്റുപോവുള്ളൂ…
നിന്റെ കയ്യിലുള്ളത് എവിടെയാ ഉള്ളത് വീട്ടിൽ…
വീട് കുറേ ദൂരമുണ്ടോ…
അഞ്ചുമിനുറ്റ് നടക്കാനേ ഉള്ളൂ…
ഒരു പട്ടത്തിന് അഞ്ച് രൂപവെച്ച് എനിക്ക് തരുമെങ്കിൽ ഞാൻ അൻപതെണ്ണം വിറ്റുതരാം…
അവനൊന്ന് ആലോചിക്കുന്നത് നോക്കി
എനിക്ക് വിറ്റു കഴിഞ്ഞിട്ട് കൂലി തന്നാൽ മതി
ഒന്ന് കൂടെ ആലോചിച്
ശെരി…
എങ്കിൽ ആദ്യം നിങ്ങളെ വീട്ടിൽ പോയി ഉള്ളതെല്ലാം എടുത്തിട്ട് വരാം…
അവന്റെ കയ്യിലുള്ള പട്ടങ്ങളും എടുത്ത് അവനൊപ്പം അവന്റെ വീട്ടിലേക്ക് നടന്നു…
അഞ്ചുമിനുട്ട് എന്ന് പറഞ്ഞിട്ട് പത്തു മിനുട്ടോളാം നടന്നിട്ടാണ് അവന്റെ വീട്ടിലെത്തിയത് ഒരു കുഞ്ഞു വീട്