ഉറക്കം ഉണർന്നു കണ്ണ് തുറക്കേ കണ്ട സ്വപ്നമോ ഓർമയിലേക്ക് വന്നില്ല എങ്ങും രാത്രി മുല്ല പൂത്ത മണം നിറഞ്ഞുനിൽക്കുന്നു അരികിൽ കിടന്ന റിയക്കും മുത്തിനും പകരം പ്രീതിയും ലെച്ചുവും കിടപ്പുണ്ട് അരണ്ട വാം ലൈറ്റ് മുറിയിൽ തങ്ങി നിൽപ്പുണ്ട് കൈയിലേ നീഡിലിൽ പൈപ്പില്ല എന്ന് തോന്നുന്നു പഴയ തണുപ്പ് ഫീൽ ചെയ്യുന്നില്ല
അവരെ ഉണർത്താതെ പതിയെ എഴുനേൽക്കാൻ ശ്രെമിക്കെ പ്രീതി ഒന്നുകൂടെ എന്നിലേക്ക് ചേർന്നു കൊണ്ട് ഉറക്കം തുടർന്നുവെങ്കിലും ഒന്ന് ഞരങ്ങികൊണ്ട് ചേർണ്ണുകിടന്ന ലെച്ചു കണ്ണ് തുറന്നെനെ നോക്കി നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി പ്രീതിയെ ഉണർത്താതെ പതിയെ ചെവിയിലായി
വെള്ളമെങ്ങാനും വേണോ…
വേണ്ട… ഒന്ന് എണീക്കാൻ…
അവൾ എഴുനേറ്റ് എനിക്ക് എഴുനേൽക്കാൻ സപ്പോർട്ട് തന്നു പ്രീതിയുടെ കൈയിലേക്ക് തലയിണ വെച്ചുകൊടുത്തു പതിയെ എഴുനേറ്റിരുന്നു
നടക്കല്ലേ കുറച്ചുനേരം ഇരുന്നിട്ട് പതിയെ എഴുനേറ്റ് നിന്നിട്ട് പതിയെ നടന്നു തുടങ്ങാവൂന്ന് പറഞ്ഞെല്പിച്ചിട്ടുണ്ട അഫി…
ബെഡിൽ നിന്നും എഴുന്നേറ്റു നിൽക്കും മുൻപ് കാലിൽ ചെരിപ്പിട്ടു തന്നു എഴുന്നേറ്റു നിന്ന എന്നെ നോക്കി
തലയൊന്നും ചുറ്റുന്നില്ലല്ലോ…
ഇല്ല…
പുറത്തേക്ക് നടക്കുമ്പോ കാലിൽ സോക്സും ഇട്ടിരിക്കുന്ന ജാക്കറ്റും പാന്റും തൊപ്പിയും ശരീരത്തിന് ചൂടുപകർന്നു പുറത്തേക്കിറങ്ങിയവൾ
എവിടെക്കാ ചേട്ടാ…
താഴെ പോവാം തൊണ്ടയൊക്കെ വറ്റി വായിലൊക്കെ വല്ലാത്ത കയ്പ് ചൂടുള്ള വെള്ളം കുടിക്കണം
ചേട്ടനുള്ള മുളകുവെള്ളം (ചുക്ക്, കുരുമുളക്, തിപ്പല്ലി, ഞെരിഞ്ഞിൽ, ഇരട്ടിമധുരം, തുടങ്ങിയകുറേ സാധനങ്ങൾ ഉണക്കി പൊടിച്ചു ജീരകം, ഏലക്ക, പട്ട, ഗ്രാമ്പു, മല്ലി, കൃഷ്ണ തുളസി,ചെറിയ കഷ്ണം ശർക്കര വേണമെങ്കിൽ അതും ചേർത്തു വെള്ളത്തിൽ ഇട്ടു കുറുക്കി മൂന്നിലൊന്നാക്കി എടുക്കുന്നത്) താഴെ ഇരിപ്പുണ്ട് ഇപ്പൊ അത് കുടിക്കാം ചേട്ടനിവിടെ ഇരിക്ക് ഞാനതെടുത്തോണ്ട് വരാം