മ്യൂസിക്ക് നിന്നിട്ടും എന്നിൽ ഭയം നിറഞ്ഞുനിന്നു തൊണ്ട വരളുന്ന പോലെ തോന്നി വെള്ളമെടുത്തു കുടിച്ചു അല്പം സമയമിരുന്നു ലൈറ്റ് ഓഫ് ചെയ്തു ഇരുൾ നിറഞ്ഞതും പകയോടെ നോക്കുന്ന ചെന്നായയുടെ മുഖം മനസിലേക്ക് വന്നതും ലൈറ്റ് ഓൺ ചെയ്തു കിടന്നു
ഭയത്തിൽ കണ്ണടക്കാൻ കഴിയുന്നില്ല ഇടയ്ക്കിടെ വരുന്ന ദാഹത്താൽ കുടിച്ചുതീർക്കുന്ന വെള്ളം പലപ്രാവശ്യം മൂത്രമൊഴിക്കാൻ പോവേണ്ടിവന്നു വെള്ളം തീർന്നു വെള്ളമെടുക്കാനായി പോകുമ്പോഴും തിരികെവരുമ്പോഴും ഇരുളിൽ എന്നെ തുറിച്ചുനോക്കുന്ന ചെന്നായയുടെ രൂപം മനസിലേക്ക് വന്നു മുറിയിലെത്തി കഴുത്തുവരെ പുതച്ചുമൂടി കണ്ണ് തുറന്നു കിടന്നു
എന്നാലും ആരാവും അത്… ഇങ്ങനെ ഒക്കെയാണോ സ്റ്റാറ്റസ് വെക്കുന്നത് മനുഷ്യനെ പേടിപ്പിക്കാൻ…
ചിന്തകൾ മെസ്സേജ് അയച്ച ആളിൽ മാത്രമായി ഒതുങ്ങിനിൽക്കേ പതിയെ ഉറങ്ങി
കാലത്ത് ഇത്തവന്നു ഡോറിൽ തട്ടിയപ്പോഴാണ് ഞെട്ടി ഉണർന്നത് മുറിയിൽ മുഴുവൻ വെളിച്ചം പടർന്നിരിക്കുന്നു
ഇത്തയോട് ഇപ്പൊ വരാമെന്നു പറഞ്ഞ് എഴുനേൽക്കാൻ തുനിയെ ഫോൺ കണ്ടതും ഇന്നലത്തെ മെസ്സേജും സ്റ്റാറ്റസും ഓർമ വന്നു മെസ്സേജ് വല്ലതും വന്നോ എന്ന് നോക്കി ഒന്നും വന്നില്ല എന്ന് കണ്ടതും എണീറ്റു
അതാരാവും എന്ന ചിന്തയായിരുന്നു അന്നത്തെ ദിവസം മുഴുവൻ ഇടക്ക് നോക്കിയെങ്കിലും മെസ്സേജ് ഒന്നും കാണാനില്ല ഇന്നലെ രാത്രിയാണ് അവസാനമായി ഓൺലൈനിൽ വന്നിരിക്കുന്നത്
രാത്രി കിടക്കാൻ നേരം ഉമ്മാനെ വിളിച്ച് കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും വരുന്നില്ല എന്ന് കണ്ടതും അങ്ങോട്ട് മെസ്സേജ് അയക്കാൻ തീരുമാനിച്ചു