മായ ചിറ്റ അത് പറഞ്ഞു കഴിഞ്ഞപ്പോ ഒരു വിങ്ങൽ എന്റെ ഉള്ളിൽ തികട്ടി വന്നു. എന്നെ കാണുന്നതിന് മുമ്പ് പരിചയപ്പെടുന്നതിന് മുമ്പ് സ്നേഹ ചേച്ചി എന്നെ അനിയനെ പോലെ കണ്ടു സ്നേഹിച്ചിരുന്നു. സ്വന്തം അച്ഛനോ അമ്മയ്‌ക്കൊ ഉണ്ടാകാഞ്ഞിട്ട് പോലും എന്നെ സ്വന്തം ചോരയെ പോലെ ചേച്ചി കണ്ടു.. എന്നിട്ട് ഞാൻ ചേച്ചിയോട് ചെയ്തത് ഓർത്തപ്പോ എനിക്ക് തന്നെ അറപ്പ് തോന്നി. ഒരു അനിയനും ചേച്ചിയോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഞാൻ ചെയ്തത്.. കുറ്റബോധം ഒരു കൊടുങ്കാറ്റു പോലെ എന്റെ ഉള്ളിൽ വന്നടിച്ചു.. മായ ചിറ്റ പിന്നെയും എന്റെ കാര്യങ്ങൾ പറഞ്ഞു. പക്ഷെ എന്റെ മനസ്സ് മുഴുവൻ ചെയ്തു പോയ അപരാധത്തെ കുറിച്ച് ഓർത്തു നീറുക ആയിരുന്നു.. ചായ കുടിച്ച ഗ്ലാസ്സ് എന്റെ കയ്യിൽ നിന്ന് വാങ്ങി ചിറ്റ അടുക്കളയിലേക്ക് പോയപ്പോ ഞാൻ പതിയെ മുറ്റത്തേക് ഇറങ്ങി..
ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോ മീതു പാലയ്ക്കൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. അവളെ കണ്ടതും ഞാൻ വെറുതെ ഒന്ന് ചിരിച്ചു. പതിവ് പോലെ മൈൻഡ് ആക്കാതെ അവൾ എന്നെ കടന്നു പോയി.. മീതു എന്നെ ഗൗനിക്കാതെ ചെന്നത് വേദുവിന്റെ അടുത്തേക്ക് ആയിരുന്നു. അവളുടെ കഴുത്തിൽ കിടന്ന ഒരു മുത്ത് മാലയിൽ മീതു പിടുത്തം ഇട്ടു.
‘നീ ആരോടു ചോദിച്ചിട്ടാ ഇത് എടുത്തു ഇട്ടെ..?
മീതു സഹോദരിയോട് ചൂടായി
‘വെറുതെ ഒന്ന് ഇട്ടതാണെ..’
വേദു പറഞ്ഞു
‘അങ്ങനെ ഇടണ്ട.. ഊരിക്കെ…’
മാലയിൽ പിടിച്ചു മീതു പറഞ്ഞു
‘ഹോ ഊരി തരാം.. പിടി വിട്..’