അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Posted by

ഒരു ദിവസം എപ്പോഴത്തെയും പോലെ ചായക്ക് ശേഷം ചുണ്ടിലെരുഞ്ഞു കൊണ്ടിരുന്ന സിഗരറ്റിൻ്റെ അവസാന ശ്വാസം വലിച്ചെടുത്തുകൊണ്ടിരുന്ന എന്നെ രണ്ട് കണ്ണുകൾ വല്ലാത്തൊരു നോട്ടം നോക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളിൽ നിന്നും മനസ്സിനെ വായിക്കാൻ അത്ര എളുപ്പമായിരുന്നില്ല. എൻ്റെ നോട്ടം കണ്ട് അശ്വതി ദൃഷ്ടി മാറ്റിയെങ്കിലും വീണ്ടും എന്നിൽ തന്നെ ആ കണ്ണുകളുടക്കി. ഞാൻ പുരികമുയർത്തി എന്താന്ന് കാട്ടി.
ഒന്നുമില്ലെന്ന് ചുമല്കൂച്ചിയതല്ലാതെ ഒന്നും മിണ്ടിയില്ല. എങ്കിലും ഞാൻ വിട്ടില്ല. കൈയാട്ടി വിളിച്ചു. ഒരു ഞെട്ടലോടെ എന്നെ നോക്കിയിട്ട് കൂടെയിരുന്ന അമ്മുവിനെ നോക്കി.
“ കുഴപ്പമില്ല… ചേട്ടൻ ഒന്നും ചെയ്യില്ല.. ” അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും അശ്വതിക്ക് എൻ്റെയടുത്തേക്ക് വരാൻ വല്ലാത്തൊരു മടി പോലെ. എങ്കിലും ഞാൻ ഒന്നുകൂടി വിളിച്ചു. ഇപ്രാവശ്യവും അമ്മുവിനെ നോക്കിഎങ്കിലും അമ്മു യാതൊരു മൈൻഡും ഇല്ലാതെ കയ്യിലെ ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു. വേറെ വഴിയില്ലാതെ പതിയെ മടിച്ച് മടിച്ച് അവളെൻ്റെ അടുത്തേക്ക് നടന്നുവന്നു്. ഒരുമാതിരി വടിയും കൊണ്ട് തല്ലാൻ നിൽക്കുന്ന സാറിൻ്റെ അടുത്തേക്ക് വരുമ്പോലെ.
അടുത്തേക്ക് വന്നിട്ടും ഞാനൊന്നും ചോദിക്കാഞ്ഞകൊണ്ട് താഴ്തിയിരുന്ന തല മെല്ലെയെൻ്റെ മുഖത്തേക്ക് ഉയർത്തി നോക്കി.

“ പേരെന്താ.. ”

“ അച്ചു.. ”

“ അച്ചൂന്നാണോ ശെരിക്കുമുള്ള പേര്. ”

“ അല്ല. അമ്മ വിളിക്കുന്നതാ അച്ചൂന്ന്. ശരിക്കുമുള്ള പേര് ആശ്വതീന്നാ ”

“ ഹാ.. ആശ്വതിയെന്തിനാ എന്നെ തന്നെ നോക്കി നിന്നെ?? ”

Leave a Reply

Your email address will not be published. Required fields are marked *