ദിവസങ്ങളും മാസങ്ങളും കടന്നുപോയി. എൻ്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം എനിക്കു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. പണ്ട് പെങ്ങന്മാരോടൊപ്പം കളിപറഞ്ഞും ഇടികൊണ്ടും നടന്ന ശ്രീ , ദാ ഇപ്പൊ ആ സന്തോഷം അനുഭവിക്കുന്നത് നാളുകൾക്ക് ശേഷമാണ്. ജോലിസ്ഥലത്തെ മുഷിച്ചിലും ഉറക്കമില്ലാത്ത രാത്രികളും പതിയെ പതിയെ എന്നെ സ്വതന്ത്രനാക്കി.
കടയിൽ സ്ഥിരം ചായ കുടിക്കാനും മറ്റും വരുന്നവർ എൻ്റെ പരിച്ചയക്കാരായി. ആദ്യമൊക്കെ റോഡിലൂടെ പോകുന്ന പല യുവത്വം തുളുമ്പുന്ന സ്ത്രീ ജനങ്ങളും വായിനോക്കി എന്ന ലെവലിൽ നിന്നും കണ്ടാൽ ചിരിക്കുന്ന നിലയിലേക്ക് മാറിത്തുടങ്ങി. എല്ലാം കൊണ്ടും എനിക്ക് ഇവിടമങ്ങ് വല്ലാണ്ട് ബോദിച്ചു തുടങ്ങി. കൂടെ എപ്പോഴോ അച്ചൂനേയും…….
തുടരും……….