ഒരു ബസ് കേറിയാൽ അമ്മാവൻ്റെ വീട്ടിൽ ചെല്ലാം. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോ മനസ്സിന് വല്ലാത്തൊരു ഉൻമേഷമ്മാണ്. എൻ്റെ ജീവിതത്തിൽ അമ്മാവനും അമ്മയിക്കും നല്ലൊരു വിഹിതം ഞാൻ അളന്ന് വെച്ചിട്ടുണ്ട്. പണ്ടൊക്കെ അമ്മയുടെ കയ്യിൽ തൂങ്ങി ഈ വഴിയിലൂടെ ഒക്കെ നടക്കുന്നത് ഞാൻ ഓർക്കുന്നു. അവിടെ വീടിന് മുന്നിൽ ചെന്ന് നിൽക്കുമ്പോ ഉളിൽ ഒരു കുളിരാണ്. വല്യ സ്നേഹമാണേലും ഒരുപ്പാട് ദൂരമില്ലേലും ഈ പടിക്കൽ വന്നിട്ട് കാലം കൊറെ ആയി. പ്ലസ്ടു തോറ്റ് വീണ്ടും സപ്ലി അടിച്ചതിൽ പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല. പക്ഷേ എല്ലാരും അങ്ങോട്ടേക്ക് വന്നിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിനും മറ്റും..
ഗേറ്റ് തുറന്ന് അകത്ത് കേറിയപ്പൊ.. ആരാ ഇത് എന്ന് ചോദിച്ച് വരുന്ന അമ്മാവനെ ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അതുണ്ടായില്ല. പകരം ഓടി വന്നത് ആരതിയാണ്. എൻ്റെ ശ്രീലക്ഷ്മി ചേച്ചീടെ അതേ ലുക്ക് ആണ്. അതെ കണ്ണ് അതേ മൂക്ക് അതേ ചുണ്ട്… പക്ഷേ സ്വഭാവം മാത്രം കിട്ടിയില്ല. എൻ്റെ ചേച്ചി ഒരിക്കലും എന്നെ ഇങ്ങനെ എടുത്ത് ഇടിച്ചു കാണില്ല. എനിക്ക് കിട്ടിയ ഇടികളിൽ ഞാൻ തിരിച്ച് കൊടുക്കാത്തത് ഇവൾക്ക് മാത്രമാണ്.
എൻ്റെ കയ്യിൽ തൂങ്ങിയാടികൊണ്ട് ആരതി കൊഞ്ചി.
“ എത്ര നാളായി ചേട്ടൻ ഇങ്ങോട്ട് വന്നിട്ട്?? ഞങ്ങളെയൊക്കെ മറന്നോ മിസ്റ്റർ?? ”
“ നിനക്ക് ഇന്ന് സ്കൂളില്ലേ.. പോടീ പഠിക്കാൻ പോ..”
“ ശനിയാഴ്ച നിൻ്റെ മറ്റവള് വെച്ചേക്കുന്നോ ക്ലാസ്?? ”
ഇതല്ല ഇതിനപ്പുറവും ഇവളിൽ നിന്നും പ്രതീക്ഷിക്കാവുന്ന കൊണ്ട് ഞാൻ പതറിയില്ല.. എങ്കിലും കൈ എടുത്തു ഒന്ന് ഓങ്ങി കൊടുത്തു.
വളരെ വിദഗ്ധമായി എൻ്റെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവളെൻ്റെ ഇടുപിലൊരു ഇടിയും തന്ന് വരാന്തയിലേക്ക് ഓടിക്കയറി.
“ അമ്മേ.. ദേ ആരോ വന്നേക്കുന്നു ” എന്ന് അലറിക്കൊണ്ട് അവള് അകത്തേക്ക് ഓടി പോയി. താമസിയാതെ നനഞ്ഞ കൈ സരിയുടെ മുന്താണി യിൽ തോർത്തികൊണ്ട് അമ്മായി വന്നു. ഒരു തനി നാടൻ കുലസ്ത്രീ. അതാണ് ശോഭാമ്മായി. കെട്ടിയോൻ പറയുന്നതിന് അപ്പുറം മറ്റൊന്നില്ല പാവത്തിന്. പക്ഷേ അമ്മാവൻ രാമകൃഷ്ണൻ അമ്മായിയോട് ചോദിക്കാതെ ഒന്നും ചെയ്യില്ല. അതാണ് അവരുടെ സ്നേഹം. ഇപ്പോഴും ഇണക്കുരുവികളാണെന്ന വിചാരം.. അമ്മാവൻ നല്ല ലോങ് ട്രിപ്പ് ഒക്കെ ഓട്ടം പോകുന്ന ഡ്രൈവർ ആണ്. അത്യാവശ്യം സാമ്പത്തികം ഒക്കെ ഒണ്ടേലും അമ്മായിടെ എല്ലാം നിയത്രിച്ചുള്ള ഗൃഹഭരണത്തിൽ എല്ലാം പതിന്മടങ്ങ് ഭദ്രമാണ്. സത്യത്തിൽ ഈ അമ്മാവൻ്റെ കൂട്ടുകാരനായിരുന്നു എൻ്റെ അച്ഛൻ. അച്ഛനെ പണ്ടേ ചങ്ക് ബ്രോയുടെ പെങ്ങളെ കറക്കിയെടുത്ത വല്യ പുള്ളിയാണ്. പക്ഷേ ദൈവം ആയുസ്സ് മാത്രം കൊടുത്തില്ല.
അത് പോട്ടെ.. let’s come to the story..
………………….
ആരാ വന്നത് എന്ന് അറിയാനുള്ള ഈ ജിജ്ഞാസ എന്നെ കണ്ടപ്പോ ഒരു നിറഞ്ഞ പുഞ്ചിരിയായി. ആ മുഖത്ത് ഒരു പൂർണചന്ദ്രൻ്റെ തെളിച്ചമുണ്ട്. ആ അമ്മയെ ഒന്ന് കെട്ടിപിടിക്കാനായിട്ട് എൻ്റെ ഉള്ളം തുടിച്ചു. എൻ്റെ കാലുകൾ എൻ്റെ മനസ്സറിഞ്ഞ് പടികൾ ചാടിക്കയറി . മുന്നിൽ നിന്ന അമ്മായിയെ ഞാൻ കെട്ടിപിടിച്ചു. എൻ്റെ തല ഇരുകൈകൊണ്ടും താഴ്ത്തി നെറ്റിയിൽ ഒരു മുത്തം തന്നു.