അനുപമ നാണം കുണുങ്ങി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
“ അതെങ്ങനാ.. വല്ലപ്പോഴും ഇങ്ങോട്ടൊകെ വരണം. കോളജ് അവധിക്കും നീ കണ്ടടത്ത് കറങ്ങി നടപ്പല്ലേ.?? ”
അടുക്കള വതിലിലിൽ നിന്നും കേട്ട പുരുഷശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കി. അമ്മാവൻ… ഒരു കൈലി മാത്രം ഉടുത്കൊണ്ട് പ്രായത്തിൻ്റെ യാതൊരു കോട്ടവും പറ്റാത്ത ഉറച്ച ശരീരവുമായി നിൽക്കുന്ന അമ്മാവനെ ഞാൻ നോക്കി.
“ ഇവിടുണ്ടായിരുന്നോ??? ” ഞാൻ ഒരു പാതി ചത്ത നിലയിൽ നിന്ന് ചോദിച്ചു..
പുള്ളി വന്ന് എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് എന്നെ സോഫയിൽ ഇരുത്തി. ആ കയ്യിൻ്റെ ബലം എൻ്റെ തോളിൽ അറിഞ്ഞു. പഴയ ജിമ്മൻ ആണ്. ഇപ്പോഴും ആഹാര രീതിയും വ്യായാമവും ഒക്കെ ചെയ്ത് പ്രായത്തെ കവച്ച് വെച്ച് പോകുന്നു.
“ എത്ര നാളായെടാ നീ ഇങ്ങോട്ടൊക്കെ വന്നിട്ട്.. പണ്ട് രഞ്ജിനിയുടെ കൂടെ ഇവിടെ വന്നാ തിരിച്ച് പോകാൻ ഇഷ്ടമില്ലാത്ത ചെക്കാനായിരുന്നു.. ഇപ്പൊ ഞങ്ങളെയൊക്കെ മറന്നോ.. അതോ.. അവിടെ എല്ലാരും അമേരിക്കയിലോട്ട് പറന്നപ്പോ ഞങ്ങളൊക്കെ അന്യരായോ.. ’’
പുള്ളി പറയുന്ന കേട്ട് സത്യത്തിൽ കുറ്റബോധവും ദേഷ്യവും വന്നു. അമ്മാവനെ എനിക്ക് അത്രക്ക് ഇഷ്ടമാണ്. അമ്മയുടെ രണ്ടാം കെട്ട് മൂഞ്ചിയതിൽ പിന്നെ കുറച്ച് നാൾ ഞങ്ങള് ഇവിടായിരുന്നു. അന്നെല്ലാം അമ്മാവനായിരുന്നു എൻ്റെ കൂട്ട്.
“ അങ്ങനൊന്നും പറയല്ലേ അമ്മാവാ… ഞങ്ങൾക്ക് നിങ്ങളൊക്കെയല്ലേ ഒള്ളൂ.. പിന്നെ ഞാനിങ്ങോട് വരാഞ്ഞത് നാണക്കേട് കൊണ്ടാ.. ”
എല്ലാരുടെയും നീരസം മാറ്റാൻ സത്യം അങ്ങ് പറയുക. അതല്ലാതെ വേറെ വഴിയില്ല.