“” സ്റ്റെഫിയും നീയും അത് കഴിഞ്ഞെങ്ങോട്ടാ പോയേ..?? അവൾക്കെന്താ പറ്റിയെ….??
സിദ്ധു… സ്റ്റെഫിക്കെന്താ പറ്റിയെന്ന്…””
മീനാക്ഷി യൊരു ഞരുക്കത്തോടെയൊന്ന് വിതുമ്പി, ഒപ്പം അപർണ്ണയും.
മറുപടി ഒന്നും പറയാതെ ഞാൻ മുന്നിലെ ഫുഡിലേക്ക് നോക്കി,
“” കഴിക്ക്.. ന്നിട്ട് പറയാം… “” ന്ന് പറഞ്ഞു ഞാൻ പതിയെ കഴിക്കാൻ തുടങ്ങി, ന്നാൽ അവര് രണ്ടാളും അ പ്ലേറ്റിലേക്ക് നോക്കി ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ല.
കഴിച്ചെന്ന് വരുത്തി അവിടുന്ന് മൂന്നാളും എഴുനേൽക്കുമ്പോൾ, മൗനമായിരുന്നു കൂട്ട്.
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കിനും ചേട്ടനും വന്നിരുന്നു. അവരോട് യാത്രയും പറഞ്ഞു ഞങ്ങളിറങ്ങി,
തിരക്കൊഴിഞ്ഞ ബാംഗ്ലൂരിലൂടെ ഞങ്ങൾ പതിയെ അടുത്തുള്ള ബീച്ചിലേക്ക് പൊയ്, ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിന്ന അവരിരുപേരും ബാക്കി പറയാനായി ന്നോട് യാചിക്കുകയുണ്ടായി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവിടുന്ന് ഞാൻ അവളുമായി പോയത് നേരെ തറവാട്ടിലേക്കാണ്. ജീവിതത്തിൽ ല്ലാം നഷ്ടവുമ്പോൾ നിക്ക് കയറി ചെല്ലാൻ, ന്നെ കേൾക്കാൻ ആളുള്ളത് അവിടെയല്ലേ..
കരഞ്ഞു തളർന്നിരുന്നവളെ ഞാനെന്റെ നെഞ്ചോട് ചേർത്തുപിടിച്ചു, കയ്യിൽ അവളുടെ ബാഗ്, അത്യാവശ്യം അവളുടെ സാധനങ്ങൾ മാത്രം. അതും അമ്മ തന്നെയാണ് എടുത്ത് തന്നത്..
അവിടുന്ന് തറവാട്ടിലേക്ക് ഭേദം നല്ല ദൂരമുണ്ട്. ഞങ്ങൾ സ്റ്റാൻഡിലേക്ക് പോകുന്നൊരു ബസിൽ കയറി, തിരക്കുണ്ടായിരുന്നു.