ചമ്രംപടിഞ്ഞിരിക്കുന്നവളുടെ കയ്യിൽ കൈകോർത്തു ഞാൻ പറഞ്ഞതും ആ വാടിയ മുഖത്തോടെ അവളൊന്ന് ചിരിച്ചു,
“” നിക്ക് അറിയില്ല വാവേ… ഇതുവരെ ഉണ്ടായിരുന്നവരെല്ലാം ന്നിൽ നിന്നും വിട്ട് പോകുവാണെന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ നിക്ക് പറ്റണില്ല…
അവരെന്താ നമ്മടെ സാഹചര്യം കൂടെ മനസിലാക്കാത്തെ… “”
അവളെന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെയെന്ന പോലെ പതുങ്ങി കിടന്നു.
“” അതുപിന്നെ ആരോരുമില്ലാത്ത ഒരനാഥ ചെക്കന് ആരേലും സ്വന്തം മോളെ കൊടുക്കോടി…..””
പറഞ്ഞു തീർന്നതും ചെവിക്കല്ല് പൊട്ടുന്ന ഒന്നെനിക്ക് കവിളടക്കം കിട്ടി. ചോദിച്ചു മേടിച്ചതാ ഒരു കുഴപ്പോമില്ല…!!
“” ഇനി വായിൽ നിന്നങ്ങനെ വല്ലോം വാ… ആ നാവ് ഞാനരിയും,, “”
ഒന്ന് ഭീഷണിപ്പെടുത്തി അവളെന്റെ നെഞ്ചിലേക്ക് തന്നെ വീണു,
“” അനാഥനാണെന്ന്.. അപ്പോ പിന്നെ ഞാൻ ന്തിനാ….?? ഞാനി സ്നേഹിക്കുന്നതൊക്കെ ആരെയാപിന്നെ…. അനാഥനാണ് പോലും… ഇനിയൊരു തവണകൂടി പറ അപ്പോ കാണാം…””
വാക്കുകളുടെ മൂർച്ച പതിയെ കുറഞ്ഞു വന്നു, ഞാൻ അവളുമായി വെളിയിലേക്ക് ഇറങ്ങി,
ഇനി ന്തകിലും പറഞ്ഞാ അടികിട്ടും ന്നുള്ള ബോധമാണ് ന്നെ കൊണ്ടത് ചെയ്യിച്ചത്.
“”വാവേ…. നിക്ക് നന്നായിട്ട് പേടിയാവണ്… നമ്മക് തിരിച്ച്… തിരിച്ചു പോയാലോ…??””
വഴിയിൽ നിന്നും കിട്ടിയ ഓട്ടോയും പിടിച്ചു ഞങ്ങൾ നേരെ തറവാടിന്റെ അപ്പുറമുള്ള വയൽ വക്കിലിറങ്ങി, ഇവിടുന്ന് പത്തു മിനിറ്റ് നടന്നാ തറവാടാകും, അല്ലെച്ചാ വണ്ടിയിൽ ഇനിയും ചുറ്റണ്ട വരും.