“” സൂക്ഷിച്ചു പോണെടാ… ഇരുട്ടാ അധികം ദൂരേക്കൊന്നും പോവണ്ട.. “”
വല്യച്ഛൻ ഒരു കരുതലോടെ പറഞ്ഞതും ഒന്ന് മൂളി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.
“” ന്നാ നീകുടെ പോടി… പോയി ഒരു കിലോ പഞ്ചാരേങ്കുടെ വാങ്ങിവാ… മ്മ് ചെല്ല്…””
പൂർണ്ണിമയോട് പറഞ്ഞതും, അവള് ചാടി എഴുന്നേറ്റു.. മൂഞ്ചി, ന്റെ മുഖത്തെ ഭാവമാറ്റം കണ്ടതെ സ്റ്റീഫയൊന്ന് ചിരിച്ചു.
“” ഹാ നിക്ക് പെണ്ണെ… ദേ ഈ…കാശൂടെ കൊണ്ടോ…!!””
ഓടി ന്റെയോപ്പം വന്നവളോട് നീട്ടി വിളിച്ചു പറഞ്ഞതും മൊത്തത്തിൽ പൊട്ടി നിന്ന ഞാൻ അത് കടിച്ചു പിടിച്ചു മറുപടി കൊടുത്തു,
“” വേണ്ട വല്യമ്മേ… ഞാകൊടുത്തോളാം…””
മറുപടി ന്താണെന്ന് പോലും കേൾക്കാതെ ഞാൻ അവളുമായി നേരെ തിരിഞ്ഞു നടന്നു. മുത്തശ്ശിടേം അനുഗ്രഹം വാങ്ങി,
“” ന്റെ സ്റ്റെഫി… നീയിങ്ങനെ വിഷമിച്ചിരിക്കല്ലേ, നമ്മക് ന്തകിലും വഴി ഉണ്ടാക്കാം.. “”
ഉമ്മറപ്പടിയിൽ ന്നെയും കാത്തവളിരിപ്പുണ്ടിയുന്നു വേദന നിറഞ്ഞ മുഖവുമായി,
“” ന്താണ്…?? പൂർണിമ മാഡത്തിന് ന്നോട് ന്തോ പറയാനുണ്ടല്ലോ…?? “”
അവൾക്കൊപ്പമാ ഇടവഴിയേ റോഡിലേക്ക് ഇറങ്ങുമ്പോൾ പഴയെതെന്ന് തോന്നിക്കുന്ന ചിതൽ കയറി തുടങ്ങിയ മരത്തിന്റെ പോസ്റ്റിൽ നിന്നും വീഴുന്ന മഞ്ഞ വെളിച്വുമുണ്ടായിരുന്നു കൂട്ടിനായി വഴികാണിക്കാൻ.
“” ഏയ്… ഒന്നുല്ലേട്ടാ… ‘” അവളുടെ മുഖം കണ്ടാൽ അറിയാം ന്തോ ഉണ്ടെന്ന്, അതോടെ ഞാനവളെ അവിടെ പിടിച്ചു നിർത്തി, പറയാൻ വീണ്ടും നിർബന്ധിച്ചു.