നീട്ടി ഒരെണ്ണം കൂടെ കൊടുത്തതും അവൻ പിന്നിലേക്ക് വീഴാനൊരു പോക്ക്,
‘” ഓഹ് ഇനി ഞാൻ പിടിച്ചിട്ട് നീ വീഴാതെ ഇരിക്കണ്ട… ധൈര്യായിട്ട് വീണോ…!!””
പിടി വിട്ടതും അവൻ ചക്ക വെട്ടിയിട്ടപോലെ ഒറ്റ പോക്ക്.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇത്രയൊക്കെ ഇടിക്കാനും മാത്രം ന്റെ മോനെന്താ ചെയ്തേ… ഏഹ്.. അല്ലേൽ തന്നെ ഇവനാരാ ന്റെ കൊച്ചിനെ തല്ലാൻ.. “”
സംഭവം എല്ലാം കഴിഞ്ഞതും ഉണ്ടായതെന്താണെന്ന് തിരക്കാൻ ഓഫീസിൽ നിന്നും ആള് വന്നു നോക്കി, വിളിക്കണ്ട താമസം ഞാനും അവളും അങ്ങോട്ടേക്ക് നടന്നു.
പിന്നെ ആ പയ്യമ്മാരുടെ മാതാപിതാക്കൾ വരുന്ന വരെ കുറച്ച് നേരം പോസ്റ്റ് ആകേണ്ട വന്നു, അങ്ങനെ വന്നൊരു തള്ള ചെക്കനെ കണ്ടപ്പോ മുതല് ന്നോട് ചാടി കേറാ… ന്നാ അവനെന്താ ചെയ്തിട്ടാ അടി കിട്ട്യേ ന്നല്ല… നല്ല മാതാവ്..
“” ഇവനെക്കെ ന്തിനാ ഇടികൊണ്ടെന്ന് എന്നെക്കാളും നന്നായിട്ട് ഇവനൊക്കെയറിയാം… അതോണ്ട് ഈ കൊടുത്തതൊക്കെ കുറഞ്ഞു പോയിന്നേ ഞാമ്പറയു… “”
“” കണ്ടോ സാറേ… ഇത്രയൊക്കെ ഉണ്ടാക്കിട്ടും അവന്റെ അഹങ്കാരം… പോലീസിനെ വിളിക്ക് സാറേ… അവര് വന്നിട്ട് തീരുമാനിക്കട്ടെ ബാക്കി…””
“” ഓഹ്.. നിങ്ങള് വിളി… പോലീസ് വരട്ടെ… ന്നിട്ട് തീരുമാനിക്കാം ബാക്കിയൊക്കെ…..
സാറ് വിളി സാറേ… അവര് വരട്ടെന്ന്.. “”
ഞാൻ അവിടുന്ന് എഴുന്നേറ്റു. പതിയെ അവളുടെ അടുത്തേക്ക് നടന്നു,. അപ്പോളേക്കും പ്രിൻസിപ്പൽ ന്നോട് കുറച്ച് റഷ് ആയി,