“” സ്റ്റെഫി…. കതക്ക് തുറന്നെ.. “”
ഞാൻ അവളുടെ മുറിയിൽ രണ്ട് തവണ കൊട്ടി, എവിടെ… ആള് ആന്നത്തെ സംഭവത്തിന് ശേഷം ന്നോട് കുറച്ച് സീനാ..
പിന്നേം വിളിച്ചതും
“” ന്താ സിദ്ധു നിന…. “” പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവൾ കണ്ണും മിഴിച്ചു ന്റെ പുറകിൽ നിൽക്കുന്നവരെ നോക്കി,
“” സർപ്രൈസ്…. “” അവരെ നോക്കി കണ്ണീരോടെ നിന്നവളെ കുലുക്കി വിളിച്ചതും, അവളെന്നെയൊന്ന് നോക്കി, പെട്ടന്ന് ന്നേ കെട്ടിപിടിച്ചു ഏങ്ങി..
പിടി വിട്ട് പിന്നെ അമ്മക്കും സോഫിയക്കും അച്ഛനും നേരെയായി.
“” നിങ്ങളെന്നാ സംസാരിച്ചിരിക്ക്.. നിക്കും അച്ഛനും കുറച്ച് പണിയുണ്ട്… വാ അച്ഛാ…””
ഞാൻ അച്ഛനേം വിളിച്ചു പുറകോട്ട് നടന്നു, അപ്പോ പുറകിൽ നിന്നൊരു പിൻ വിളി,
“” അച്ഛ പൊക്കോ… ഇപ്പോ വിട്ടേക്കാം.. “”
പുള്ളിയൊന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി, ഉടനെ അതു നോക്കി അവളെന്നെ വലിച്ചു പുറകിലേക്ക് കൊണ്ട് വന്നു,
ഒരു നിമിഷം ന്നേ നോക്കി നിന്നവൾ ന്നേ വരിഞ്ഞു മുറുക്കി ന്റെ മുഖമാകെ പലകുറി ഉമ്മവെച്ചു.
“” ഇതേങ്ങനെ…?? “” കരച്ചിലോടെ അവളെന്റെ മുഖത്തേക്ക് നോക്കി,
“” അത് അത് നീയന്ന് വീട്ടിൽ പോണോന്ന് പറഞ്ഞില്ലെ..അതിന്റെ പിറ്റേന്നേ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു..
ആദ്യം നിന്റെ തന്തപ്പടി കുറെ ഉടക്ക് കാണിച്ചെങ്കിലും അവസാനം പറഞ്ഞു സമ്മതിപ്പിച്ചു.. !!